Latest News

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വാഹന ഡ്രൈവര്‍ പിടിയില്‍

പരിയാരം: അഗതി മന്ദിരത്തില്‍ താമസിച്ച് പഠനം നടത്തുന്ന പ്രാ യപൂര്‍ത്തിയാകാത്ത ദളിത് പെ ണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമി ച്ച വാഹന ഡ്രൈവര്‍ പിടിയില്‍.
സ്ഥാപനത്തിലെ ഡ്രൈവര്‍ നീലേശ്വരം മടിക്കൈ സ്വദേശി വൈക്കത്ത് ചെടിയില്‍ ബിജു(44)വിനെയാണ് പോലീസ് പിടികൂടിയത്.
പിലാത്തറയിലെ അഗതി മന്ദിരത്തില്‍ താമസിച്ച് പഠനം നടത്തുന്ന കാസര്‍കോട് ജില്ലക്കാരിയായ പതിനാലുകാരിക്കുനേരെയാണ് പീഡന ശ്രമം നടന്നത്.
തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ ഡ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം പോലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിനാണ് കേസന്വേഷണ ചുമതല. പിടിയിലായ ബിജുവിന്റെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്തും.

No comments:

Post a Comment