Latest News

ജെവ കൃഷിയും ആരോഗ്യവും ക്ലാസ് നടത്തി

 രാമന്തളി:മുസാഫിര്‍ എഫ്‌സിയുടെ ഗ്രീന്‍ വിഷന്‍ പദ്ധതിയോട നുബ ന്ധിച്ച് ജൈവ കൃഷിയും ആരോഗ്യവും എന്ന വിഷയത്തെ ആസ്പ ദമാക്കി നടന്ന വിജ്ഞാന സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേ യമായി.കേന്ദ്ര കൃഷി അവാര്‍ഡ് ജേതാവ് കെ.ബി.ആര്‍ കണ്ണന്‍ ക്ലാ സെടുത്തു സംസാരിച്ചു. കൃത്രിമ ഭക്ഷണ ശൈലിയുടെയും ഫാസ്റ്റ് ഫുഡിന്റെയും അതിപ്രസരണം മൂലം ക്ലേശ മനുഭവിക്കുന്നവര്‍ക്ക് മുന്നറിയിപ്പായിരുന്നു മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന അദ്ദേഹത്തിന്റെ ക്ലാസ്.ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചു എന്നും അടുക്കള ലബോറട്ടറിയായതില്‍ നിന്നും പിന്‍മാറിയാല്‍ മാത്രമേ രോഗങ്ങള്‍ക്ക് ശമനം കിട്ടുകയുള്ളു എന്നും അദ്ദേഹം ഉദാ ഹരണസഹിതം വിവരിച്ചു നല്‍കി.ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാമന്തളി ജി.എം.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജലീല്‍ രാ മന്തളി അധ്യക്ഷത വഹിച്ചു.കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.പി.എം അബ്ദുല്‍ ലത്തീഫ് ആശംസകളര്‍പ്പിച്ച് സം സാ രിച്ചു.ഗ്രീന്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ പ്രശസ്തി പത്രികയും തുകയും അടങ്ങിയ മുസാഫിര്‍ കര്‍ഷക ശ്രീ പുരസ്‌കാരം നല്‍കാനും തീരുമാനിച്ചു.മുഹമ്മദ് ഹിഷാം സ്വാഗതവും സംബ്രീന്‍ ഇ.ടി.വി നന്ദിയും പറഞ്ഞു. മുഹമ്മദ് ഷാഫി,നൗഷാദ് ,മു ഹമ്മദ് ഷാഹിര്‍,ഷെരീഫ് ഇ.വി.പി,റഷീദ് സി.എച്ച്,റാഷിദ് തുട ങ്ങി യവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ സൗജന്യ വിത്ത് വിത ര ണവും നടത്തി  

No comments:

Post a Comment