Latest News

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കണ്ണൂര്‍: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കടകളില്‍ വില്‍പനക്ക് വെച്ച് മൂന്നുകിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി.
കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപവും സംഗീത തിയറ്ററിന് സമീപവും നടത്തിയ റെയ്ഡില്‍ ഹാന്‍സ്, മധു തുടങ്ങിയ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് അധികൃതര്‍ പിടികൂടിയത്. ഇതേ തുടര്‍ന്ന് മൂന്നു കടകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശി റെയ്ഡിന് നേതൃത്വം നല്‍കി.

No comments:

Post a Comment