Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം:യുവാവ് പിടിയില്‍

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പരിയാരം തൊണ്ടന്നൂരിലെ രമേശ(34)നെയാണ് തളിപ്പറമ്പ് സി.ഐ.കെ.ഇ. പ്രേമചന്ദ്രന്‍ കസ്റ്റഡിയിലെടുത്തത്.
രണ്ടുമാസം മുമ്പ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ തുനിഞ്ഞ ഇയാളില്‍ നിന്നും പെണ്‍കുട്ടി കുതറി ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പും ഇയാള്‍ വീണ്ടും മാനഭംഗത്തിന് തുനിഞ്ഞതോടെ പെണ്‍കുട്ടി ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ്‌ലൈനിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

No comments:

Post a Comment