Latest News

യൂത്ത് കോണ്‍. നേതാവിനെതിരെ അപകീര്‍ത്തി നോട്ടീസ്; പോലീസ് അന്വേഷണം തുടങ്ങി

തൃക്കരിപ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ അപകീര്‍ ത്തികരമായ നോട്ടീസ് പ്രചരണം യുവാവ് പോലീസില്‍ പരാതി നല്‍ കി. യൂത്ത് കോണ്‍ഗ്രസ് പടന്ന മണ്ഡലം പ്രസിഡന്റ് ഉദിനൂര്‍ പര ത്തിച്ചാലിലെ എ ജി ഖമറുദ്ദീനെതിരെ ഉദിനൂരിലും പരിസ രങ്ങളിലും അച്ചടിച്ചവരുടെ പേരില്ലാതെ നാട്ടുകാര്‍ എന്ന പേരിലാണ് നോട്ടീസ് പ്രചരിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ഖമറുദ്ദീന്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. ചന്തേര എസ് ഐ കെ വി ച ന്ദ്രഭാ നുവിന്റെ നേ തൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്റെ മുന്നോടിയായി ഉദിനൂര്‍ പരത്തിച്ചാല്‍ ജംഗ്ഷനില്‍ നേരത്തെ സ്ഥാപിച്ച പ്രചാരണ ബോര്‍ഡും കീറി നശിപ്പിച്ചിരുന്ന തായിപടന്ന മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. യൂ ത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണ മെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സെബാസ്റ്റ്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു

No comments:

Post a Comment