Latest News

അനധികൃത വൈന്‍ നിര്‍മ്മാണം00 ലിറ്റര്‍ വൈനും 60 ലിറ്റര്‍ വാഷും പിടികൂടി; പ്രതി അറസ്റ്റില്‍

ആലക്കോട്: ടൗണില്‍ അനധികൃതമായിപ്രവര്‍ത്തിച്ചുവന്ന വാറ്റുകേന്ദ്രത്തില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വൈനും അറുപത് ലിറ്റര്‍ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലക്കോട് കൊട്ടാരം റോഡില്‍ താമസിക്കുന്ന തെക്കേല്‍ തോമസി(73)നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എം. രാജന്‍, സിവില്‍ എഖ്‌സൈസ് ഓഫീസര്‍മാരായ മുരളീദാസ് കെ.ജി, ജോസ് ടി.ജോസഫ്, സുരേന്ദ്രന്‍, പ്രകാശന്‍ ആലക്കല്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. വിവാഹ വീടുകളിലും മറ്റും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഏറെ നാളുകളായി വൈന്‍ വിതരണം ചെയ്തുവരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment