Latest News

വീട് കുത്തിത്തുറന്ന് മോഷണം1,10,000രൂപയും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു

പരിയാരം: ചെറുതാഴം ജുമാഅ ത്ത് പള്ളിക്ക് സമീപം വീട്കുത്തിത്തുറന്ന് കവര്‍ച്ച. മണ്ടൂരിലെ നരിക്കോടന്‍ ഉമ്മറിന്റെ(60)വീട്ടിലാണ് ഇന്നലെ രാത്രിയില്‍ കവര്‍ച്ച നടന്നത്. വീ ടിന്റെ മുന്‍വശത്തെ വാതില്‍ കു ത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരുലക്ഷത്തി പതിനായിരം രൂപയും അഞ്ചുപവന്റെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. കഴിഞ്ഞ ദിവസം ഉമ്മറും ഭാ ര്യയും വീടുപൂട്ടി ചെറുതാഴത്തെ മകളുടെ വീട്ടില്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് വീടി ന്റെ മുന്‍വശത്തെ വാതില്‍ കു ത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായരുന്നു. പരിയാരംഎസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് പരിശോധിച്ചു. ക ണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment