Latest News

വോളി നൈറ്റ് നാളെ മുതല്‍ 12വരെ അന്നൂരില്‍

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ വെള്ളൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി ആതിഥ്യമരുളുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ പന്ത്രണ്ടുവരെ ശാന്തിഗ്രാമില്‍ പ്ര ത്യേ കം തയ്യാറാക്കിയ ഫ്‌ളഡ്‌ലി റ്റ് സ്റ്റേഡിയത്തില്‍ നടക്കും.വോളിബോള്‍ രംഗത്ത് വിടപറഞ്ഞ പഴയകാല താരങ്ങളുടെ വിശിഷ്യാ സി.കെ.ബാബുരാജിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ടാണ് ടൂര്‍ണ്ണമെന്റിന് തുടക്കം.
കണ്ണൂര്‍ജില്ലയിലെ പ്രഗ്തഭ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന മത്സരങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം ആറരമണിക്ക് ആരംഭിക്കും. പന്ത്രണ്ടിന് ഞായറാഴ്ച ഫൈനല്‍ മത്സരം നടക്കും. ഒമ്പത്, പത്ത്, പതിനൊ ന്ന് തീയതികളില്‍ രണ്ടുവീതം മത്സരങ്ങളുണ്ടാകും. പയ്യന്നൂര്‍ സ ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.ഐ. മധുസൂദനന്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നി ര്‍വ്വഹിക്കും. ഇന്ത്യന്‍ റെയില്‍വെ ടീം അംഗം പി.വി. സുനില്‍കുമാര്‍ മുഖ്യാതിഥിയാകും.
സമാപന ചടങ്ങില്‍ പി. കരുണാകരന്‍ എം.പി. ട്രോഫികള്‍ സ മ്മാനിക്കും. മുഖ്യാതിഥിയായി സി. കൃഷ്ണന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ , വൈസ് ചെയര്‍മ ാന്‍ കെ.പി. ജ്യോതി, യുവജന ക്ഷേമ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഇന്ത്യന്‍ താരം കിഷോര്‍കുമാര്‍ തുടങ്ങി കായിക-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വ്യ ക്തി കള്‍ പങ്കെടുക്കും.
വിന്നേഴ്‌സിന് പി.കെ. ചിണ്ടപ്പൊതുവാള്‍ സ്മരണക്കുള്ള ട്രോഫിയും ക്യാഷ്‌പ്രൈസും റ ണ്ണേഴ്‌സിന് കൂലേരി പ്രശാന്തന്റെ സ്മരണക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും.
വോളിയുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ ഇന്ന് വൈകുന്നേ രം അഞ്ച് മണിക്ക് പീപ്പിള്‍സ് ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച് സ്റ്റേഡിയത്തില്‍ സമാപിക്കും. തു ടര്‍ന്ന് അന്നൂരിലെ പഴയകാല വോളിബോള്‍ താരങ്ങളെ നഗരസഭാ ചെയര്‍മാന്‍ ആദരിക്കും. തുടര്‍ന്ന് തലയന്നേരി പൂമാല ഭഗവതിക്കാവ് പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളിയും , വി-ജാംസ് മലബാര്‍ ഗോള്‍ഡ് ത മ്മിലുള്ള സൗഹൃദ വോളിബോ ള്‍ മത്സരവും നടക്കുമെന്ന് സം ഘാ ടകരായ കെ.കെ.ഗംഗാധരന്‍, ടി.സി.വി. നന്ദകുമാര്‍, വി.പി. ക ണ്ണന്‍, കെ.വി. ലിഗേഷ്, എം. മുകുന്ദന്‍, കെ. വികാസ് എന്നിവര്‍ വാ ര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment