Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ബാക് ടു സ്‌കൂള്‍ 12ന്

ഉദിനൂര്‍: ഉദിനൂര്‍ സെന്‍ട്രല്‍ എ.യുയപി. സ്‌കൂള്‍ എണ്‍പത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബങ്ങളെ വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടിതിരികെ വിളിക്കുന്നു
പന്ത്രണ്ടിന് ഞായറാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ ബാക് ടു സ്‌കൂള്‍എന്ന പേരില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുംഎത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍. ഉദിനൂര്‍ എജുക്കേഷണല്‍ സൊ സൈറ്റി പ്രസിഡണ്ട് കെ.എന്‍. വാസുദേവന്‍ നായരുടെ അധ്യക്ഷതയില്‍ കേന്ദ്ര സര്‍വ്വകലാശാല കേരളം വൈസ് ചാന്‍സിലര്‍ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ഡി.ഡി ഇ ഇ.കെ. സുരേഷ്‌കുമാര്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ ടി.എം. സദാനന്ദന്‍, ചെറുവത്തൂര്‍ എ.ഇ.ഒ പി. സുരേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഉദിനൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. ചന്ദ്രിക സ്വാഗതം പറയും. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കും.
തുടര്‍ന്ന് നടക്കുന്ന വികസന സെമിനാറില്‍ ദാമു കാര്യത്ത് ബാക് ടു സ്‌കൂള്‍ ഒരു പരിപ്രേക്ഷ്യവും അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ എ. ഗോപാലന്‍സമഗ്ര വിദ്യാഭ്യാസ വികസന രേഖ എന്ന വിഷയവും അവതരിപ്പിക്കും.


No comments:

Post a Comment