Latest News

13-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ കസ്റ്റഡിയില്‍

പിലാത്തറ: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ പിടിയില്‍.
പിലാത്തറയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശി എം. ശരത്കുമാറി(26)നെയാണ് തളിപ്പറമ്പ് സി.ഐ. കെ.ഇ. പ്രേമചന്ദ്രന്‍ ഇന്നലെ രാത്രി പിലാത്തറയില്‍ വെച്ച്പിടികൂടിയത്.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കായികതാരമായ പെണ്‍കുട്ടിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ചൈല്‍ഡ്‌ലൈ നി ല്‍ നല്‍കിയ പരാതിയെതുടര്‍ന്ന് കണ്ണൂര്‍ വനിതാ സെല്‍ എസ്. ഐ മല്ലിക പെണ്‍കുട്ടിയില്‍ നി ന്ന് മൊഴിയെടുക്കുകയും കേസ് തളിപ്പറമ്പ് സി.ഐക്ക് കൗമാറുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത് പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

No comments:

Post a Comment