Latest News

കുടിശ്ശിക നിവാരണ അദാലത്ത് 17ന്

പയ്യന്നൂര്‍:വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വില്ലേജ് ഓഫീസ് മുഖാന്തിരം റവന്യു റിക്കവറി നടപടി സ്വീകരിച്ചുവരുന്ന തളിപ്പറമ്പ താലൂക്ക് പരിധിയിലുള്ളവര്‍ക്കായി പയ്യന്നൂരില്‍ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുന്നു.
പതിനേഴിന് വെ ള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വെച്ച് നടക്കുന്ന അദാലത്തില്‍ കുടിശ്ശികയായി കിടക്കുന്ന വിവിധ ബാങ്കുകളുടെ ജില്ലാതല ഓഫീസര്‍മാരും ഉന്നത റവന്യു ഉദ്യോഗസ്ഥരും പങ്കെടുക്കും.
കുടിശ്ശികയായി കിടക്കുന്ന വിവിധ ബാങ്കുകളുടെ വായ്പകള്‍ ഇളവുകളോടെ അടച്ചുതീര്‍ക്കുവാനുള്ള സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ അറിയിച്ചു.

No comments:

Post a Comment