Latest News

രാമന്തളി 17 ശുഹദാ മഖാമില്‍ സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും നാളെ

പ്രസിദ്ധമായ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ തെക്കോട്ട് പിന്നിട്ടാല്‍
പുന്നക്കടവ് പാലം കാണാം. രാമന്തളിയെ
പുറംലോകവുമായി ബന്ധിപ്പിക്കുന്ന
രക്തധമനിയാണ് പാലം തോടുകളും പാടങ്ങളും കേര വൃക്ഷത്തോപ്പും നിറഞ്ഞ ഗ്രാമീണ സൗന്ദര്യം രാമന്തളിയെ പൂര്‍ണ്ണമാക്കുന്നു. എല്ലാംകൊണ്ടും അനുഗ്രഹീതമായ
രാമന്തളിയുടെ മുഖം എല്ലായ്‌പ്പോഴും
ചൈതന്യവത്താണ്. ആനന്ദദായകമാണ്.
രാമന്തളി ജുമാ മസ്ജിദിന്റെ ഴക്കുഭാഗത്തായി
ശ്രീ കുറുവന്തട്ടകഴകം പൂമാല ഭഗവതി ക്ഷേത്രവും മുണ്ട്യക്കാവ് ക്ഷേത്രങ്ങളും അടങ്ങുന്ന ഒരു സമുച്ചയം തന്നെയുണ്ട്. രണ്ട് ആരാധാനാലയങ്ങളുടെ മധ്യേ നില്‍ക്കുമ്പോള്‍ അര്‍ത്ഥഗര്‍ഭമായ ഒരു മന്ദഹാസത്തിന്റെ പാലൊളി പരക്കുന്നതെന്തിനാണ്.
മതങ്ങള്‍ തമ്മിലടിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ലെന്ന പരമാര്‍ത്ഥം അതീവ
സുന്ദരമായി പ്രഖ്യാപിക്കുന്നു. ജുമാമസ്ജിദിന്റെ കോമ്പൗണ്ടിലാണ് നാടിന്റെ അഭിമാനഭാജനങ്ങളായ പതിനേഴ് രക്തസാക്ഷികള്‍. വിദേശീയരായ
പറങ്കിപ്പരിഷകളുടെ നിറത്തോക്കുകള്‍ക്ക് മുന്നില്‍ അന്ത്യശ്വാസം അറ്റുപോകുംവരെയും വീറോടെ പൊരുതിയ ധീര ദേശാഭിമാനികളായ
രാമന്തളിയുടെ വീര സന്താനങ്ങളാണവര്‍.ചരിത്രത്തിന്റെ തിളങ്ങുന്ന വെള്ളിത്താളുകളില്‍ സ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടന്മാരായി
അവരുടെ നാമധേയങ്ങള്‍ തങ്കലിപികളാല്‍ കുറിക്കപ്പെട്ടു. അവര്‍അമരത്വം നേടി അവര്‍ അനശ്വരമായി എന്നന്നേക്കുമുള്ള മഹത്തായ മാതൃകയായി .ഇവിടെ കിടക്കുന്ന ഓരോ മണല്‍ത്തരിയും ആ വീരസ്മരണയില്‍ ആമഗ്നരായി നിശ്ശബ്ദഗീതങ്ങള്‍ ആലപിക്കുന്നു. ഇവര്‍ കൊളുത്തി വെച്ച സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും പൊന്‍വെളിച്ചം ഇപ്പോഴും ഈ പ്രദേശത്തെയാകമാനം വെളിച്ചത്തില്‍ മുക്കുകയാണ്. എല്ലാ ജാതിമതസ്ഥരും തീര്‍ത്ഥാടനം നടത്തിവരുന്ന ഉത്തര കേരളത്തിലെ ഈ പുണ്യസ്ഥലം നിരവധി അത്ഭുത സിദ്ധികളാല്‍ പ്രസിദ്ധവുമാണ്. മുറിവേറ്റ മനസ്സുകളും ആശയറ്റ ചിന്തകളും ഇവിടെ വന്നു പ്രാര്‍ത്ഥിച്ചു ആശ്വാസത്തിന്റെ തെളിനീരുമായി മടങ്ങുന്നത് പതിവുകാഴ്ചയാണ്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ദിവസവും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചുമടങ്ങുന്നവരുടെ നീണ്ടനിര വിസ്മയാവഹമാണ്.മാസംതോറും പതിനേഴ് ശുഹദാക്കളുടെ മഖാമില്‍ വെച്ച് നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസും
കൂട്ടുപ്രാര്‍ത്ഥനയും നാളെ മഗ് രിബ് നിസ്‌കാരാനന്തരം നടക്കും. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് അസ്ലം തങ്ങള്‍ അല്‍മശ്ഹൂര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment