Latest News

സി.ആര്‍.ആര്‍. വര്‍മ്മ 18-ാം ചരമ വാര്‍ഷികം ഇന്ന്

'സി.ആര്‍.ആര്‍. വര്‍മ്മ' പ്രകൃതി ചികിത്സക്കായി ജീവിതം സമര്‍പ്പിച്ച മഹാന്‍

അടുത്തകാലം വരെ ന മ്മു ടെ നാട്ടില്‍ തീരെ പ്രചാരം സി ദ്ധിക്കാതിരുന്ന ഒരു ചികിത്സാ മുറയായിരുന്നു പ്രകൃതി ചി കിത്സ. ഏതാനും നൂറ്റാണ്ടു കള്‍ക്ക് മുമ്പ് ജര്‍മ്മനിയിലെ ഒരു ഡോക്ടര്‍ ഈ സമ്പ്രദാ യത്തിന് ജന്മം നല്‍കിയെങ്കി ലും ഇന്ത്യയില്‍ ഗാന്ധിജിയാ ണ് പ്രകൃതിചികിത്സയ്ക്ക് തു ടക്കം കുറിച്ചത്. കേരളം നൂറു ശതമാനം സാക്ഷരത നേടി യവ രാണെങ്കിലും ഇന്നും ഈ വിഷയത്തില്‍ നിരക്ഷരരായി കഴിയുകയാണ്. രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാതെ ചി കിത്സകൊണ്ടുള്ള മരണങ്ങള്‍ ദിനംപ്രതി കൂടി വരികയാണ്. ഇംഗ്ലീഷുകാരുടെ ചികിത്സയാ യ അലോപ്പതിയുടെ ആധിപ ത്യം തുടരുമ്പോഴും ആയുര്‍ വ്വേദം, ഹോമിയോ, യുനാനി തുടങ്ങിയ ചികിത്സാരീതിക ളോടൊപ്പം പ്രകൃതി ചികിത്സ യ്ക്കും സ്ഥാനം ലഭിച്ചുകൊ ണ്ടി രിക്കുകയാണ്. ആയുഷ്‌വ കുപ്പുംകേന്ദ്ര ആരോഗ്യവ കു പ്പും പരിഗണനാ വിഷയമായി എടുത്തു എന്നുള്ളത് ആശ്വാ സം നല്‍കുന്നതാണ്.
കേരളത്തില്‍ പലേട ങ്ങളിലായി പ്രകൃതിചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിതമാ വുക യും ബിരുദധാരികളായും മ റ്റുംഅനേകം ചികിത്സകര്‍ ഈ മേഖലയില്‍ ഇന്നു വന്നു കൊ ണ്ടിരിക്കുന്നു. സര്‍ക്കാര്‍ തല ത്തില്‍ പ്രകൃതിചികിത്സ പഠി ക്കാനായിഒരുമെഡിക്കല്‍ കോ ളേജ് കേരളത്തില്‍ ആദ്യമായി ഇടുക്കിയില്‍ ആയുഷിന്റെ കീ ഴില്‍ വരാന്‍ പോകുകയാണ്.
ആയുഷിന്റെ വരവോ ടു കൂടി എല്ലാ ജില്ലാ കേന്ദ്രങ്ങ ളി ലും പ്രകൃതിചികിത്സക്ക് ഭാരതീയ ചികിത്സാവകുപ്പി ന്റെ കീഴിലാ യി യൂനിറ്റ് സ്ഥാപിക്കുകയും ബി.എന്‍.വൈ.എസ്. ബിരുദ ധാരികളായ ഡോക്ടര്‍മാരെ കഴിഞ്ഞ വര്‍ഷം മുതല്‍ കേര ളസര്‍ക്കാര്‍ നിയമിക്കുകയുമു ണ്ടായി. ഈ മാറ്റത്തിനെല്ലാം നിശ്ചയമായും കേരളത്തിനെ സംബന്ധിച്ചിടത്തോളം കാരണക്കാരനായ ഒരാളുണ്ട്. അതാണ് 'സി.ആര്‍.ആര്‍. വര്‍ മ്മ' എന്ന മഹാപുരുഷന്‍. ലളി തമായ ജീവിതശൈലിയും അവിരാമമായ പ്രയത്‌നവും അചഞ്ചലമായ ആത്മാര്‍ ത്ഥ തയും അനിതരസാധാര ണമാ യ സേവനശൈലിയും കൊ ണ്ട് മഹാനായ ആചാര്യന്‍ എ ന്ന പദവി നേടികൊണ്ടാണ് സാമാന്യം ദീര്‍ഘമായ അദ്ദേ ഹത്തിന്റെ ജീവിതം 1999 മാര്‍ ച്ച് ഒന്നിന് അവസാനിച്ചത്.
എഞ്ചിനീയറായി സാമാ ന്യം ഉയര്‍ന്ന ഉദ്യോഗത്തില്‍ ഡല്‍ഹിയില്‍ കഴിയുമ്പോള്‍ രോഗബാധയ്ക്കു വിധേയ നാ യി അലോപ്പതി ചികിത്സ നോ ക്കി രക്ഷകിട്ടാതെ വലയുമ്പോ ള്‍ 'സ്വാമിനാഥന്‍' എന്ന പ്രകൃ തിചികിത്സകനില്‍ നിന്നും രോഗമുക്തി നേടുകയായിരു ന്നു. തുടര്‍ന്നുള്ള ജീവിതം പ്ര കൃതി ചികിത്സക്കായി മാറ്റി വെച്ചു. ചികിത്സാതന്ത്രം സ്വാ യത്തമാക്കുകയും തുടര്‍ന്ന് ഉ ദ്യോഗം രാജിവെച്ച് വ്രതമെ ടുത്ത് പ്രകൃതിചികിത്സാ സ ന്ദേശത്തിന്റെ വാഹകനായി ശിഷ്ഠജീവിതം സമര്‍പ്പിക്കുക യായിരുന്നു.
തന്റെ ദൗത്യനിര്‍വ്വഹണ ത്തി നായി ജന്മനാടായ കേരളം തി രഞ്ഞെടുത്തു പ്രവര്‍ത്തിക്കുക യുമായിരുന്നു. തിരുവനന്ത പുരം മുതല്‍ കാസര്‍ഗോഡ് വരെ പതിനാല് ജില്ലകളിലായി എല്ലാ മാസവും ഒരു ദിവസം എത്തിച്ചേര്‍ന്ന് കൊണ്ട് അവി രാമമായി, അവിശ്രമമായി പ്ര ഭാഷണങ്ങള്‍, സെമിനാ റു കള്‍, ചികിത്സാനിര്‍ദ്ദേശങ്ങള്‍ എന്നിവയിലൂടെ അനേകം പേ രുടെ രോഗങ്ങള്‍ മാറ്റുകയാ യിരുന്നു. ഒട്ടേറെ ശിഷ്യഗണ ങ്ങളെ ഇതിലൂടെ ഉണ്ടാക്കുക യുംഅവരിലൂടെഒട്ടധികം സ്ഥി രം ചികിത്സാകേന്ദ്രങ്ങള്‍ എ ല്ലാ ജില്ലയിലും ജന്മം കൊള്ളു കയുണ്ടായി. ശ്രീ നാരായണ ഗുരുവിനുശേഷം ഇത്ര അ ധികം സേവനനിരതനായ മ റ്റൊരു വ്യക്തിയെ കേരളം ക ണ്ടിട്ടുണ്ടാവുകയില്ലെന്നും സ്വ ന്തം ചികിത്സാനുഭവം വില യിരുത്തികൊണ്ട് പരിവര്‍ ത്ത നവാദിയും കേരളത്തില്‍ വിപ്ല വ കരമായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ച എം.എ.ജോ ണ്‍ പ്രസ്ഥാവിക്കുകയുണ്ടാ യി. ഹൃദ്രോഗം കൊണ്ട് ജോ ണിന്റെ കുടുംബത്തില്‍ നി ന്നും പലരും ചെറുപ്പത്തി ലേ മരണത്തിന് കീഴടങ്ങിയ പ്പോ ള്‍ എം.എ. ജോണ്‍ വര്‍മ്മാജി യുടെ ചികിത്സാഫലമായി രക്ഷപ്പെടുകയായിരുന്നു. അ ദ്ദേഹവും ശിഷ്ടകാലം പ്രകൃ തിജീവനത്തിനായി പ്രവര്‍ ത്തിച്ചു. ഹൃദ്രോഗം മൂലം ബൈപ്പാസ് സര്‍ജറി വേണ മെന്ന് നിര്‍ദ്ദേശിച്ച ആയിരക്കണക്കിന് ആളുകളെ പത്ത് വര്‍ഷത്തിനിടയില്‍ ജീവിതശൈലി മാറ്റത്തിലൂടെ ഓപ്പറേ ഷന്‍ ഇല്ലാതെ രോഗമു ക്തരാ ക്കാന്‍ വര്‍മ്മാജിക്ക് കഴിഞ്ഞി ട്ടുണ്ട്. പ്രകൃതിയാവട്ടെ സുഹൃ ത്തും വഴികാട്ടിയുമെന്ന് നിര ന്തരം നമ്മെ ഓര്‍മ്മ പ്പെടുത്തി കൊണ്ട് രോഗങ്ങളെ ഭയപ്പെടേണ്ടതില്ല എന്നും നമ്മുടെ ശ രീരത്തിനു തന്നെ രോഗം മാ റ്റാനുള്ള കഴിവുണ്ടെന്നും അ ദ്ദേഹം മനസ്സിലാക്കി തന്നു.
ഏത് രോഗത്തിനും പ്ര കൃതി യുടേതായ ഒരു വഴിയിലൂടെ പോയാല്‍ ശമനം കിട്ടും. ഇത് ഒരു അറിവാണ്. പ്രകൃതിയില്‍ നിന്നും അകലുന്നതോടെ അ തിനുള്ള സാധ്യത മങ്ങുന്നു. മനുഷ്യന്‍ സംസ്‌കാര ത്തിലേ ക്ക് നീങ്ങുന്നു എന്നു പറയും. എന്നാല്‍ പ്രകൃതി വിട്ടു 'വികൃ തി'യാവുകയാണ്. ഇതു ഒരു വൈരുദ്ധ്യമാണ്. ഓരോ മനു ഷ്യന്റെയും വികൃതി സ്വരൂപം എന്തെന്നു മനസ്സിലാക്കി നല്ല സംസ്‌കാരത്തിലേക്ക് കൊ ണ്ടു വരാന്‍ പ്രകൃതി ചികിത്സ സഹായിക്കുമെന്നാണ് വര്‍ മ്മാജി എല്ലാവരോടുമായി എ ന്നും പറയാറ്. മനുഷ്യന്‍ ചില അബന്ധധാരണകളിലൂടെ ച രിക്കുന്നതു കൊണ്ടാണ് അ വന് പ്രകൃതി വിട്ട് വികൃതി കാ ട്ടേണ്ടി വരുന്നത്. മനുഷ്യനെ മനുഷ്യനാക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നട ക്കേണ്ടത്. ഇന്ന് മനുഷ്യര്‍ക്ക് എന്തെല്ലാം രോഗങ്ങളാണ്. ഇ വയുടെ എണ്ണം പെരുകു ന്ന തല്ലാതെ, പഞ്ചനക്ഷത്ര ആശു പത്രികള്‍ കൂടുന്നതല്ലാതെ ന മ്മുടെ സമ്പാദ്യം മരുന്നു കമ്പ നികള്‍ അടിച്ചു മാറ്റുന്നതല്ലാ തെ വേറെ ഒന്നും നമുക്ക് കാ ണാന്‍ കഴിയുന്നില്ല. ഇവിടെ യാണ് വര്‍മ്മാജി പറയുന്ന കാര്യങ്ങള്‍പ്രസക്തമാകു ന്ന ത്. പാവപ്പെട്ടവന് ആശ്രയി ക്കാവുന്ന മികവുറ്റ ആരോഗ്യ പദ്ധതിയാണ് വര്‍മ്മാജി നെ ടുനാളത്തെ നിരീക്ഷണ പരീ ക്ഷങ്ങളിലൂടെ മുന്നോട്ട് വെ ച്ചിരിക്കുന്നത്.
പ്രകൃതിയെ ദുഷിപ്പിച്ചും നശിപ്പിച്ചും ആധുനിക നാഗരീകത ശാപ ശീക്ഷയായി നല ്കുന്ന ദുരന്തങ്ങള്‍ക്കും വ്യാ ധി കള്‍ക്കും ഇന്നു നമ്മുടെ മുമ്പി ലുള്ള ഒരേയൊരു വിശ്വസനീ യമായത് പ്രകൃതിചികിത്സയാണ് എന്ന് പ്രമുഖ കവി വിഷ്ണു നാ രായണന്‍ നമ്പൂതിരി പറയുക യുണ്ടായി. പ്രകൃതി ചികിത്സ ഒരു ജീവിത ക്രമമാണ്. തന്നെയും ചുറ്റുപാടുകളെയും ആത്മീയ മായി നോക്കികാണാന്‍ അത് മനുഷ്യനെ പ്രാപ്തമാക്കുന്നു. ഈ കാഴ്ചപ്പാടോട് കൂടിയാണ് 1992 ല്‍ പയ്യന്നൂര്‍ പ്രകൃതിജീവന സമിതിക്ക് രൂപം കൊടുത്തതും അതിന്റെ മുന്നോട്ടുള്ള പ്രവര്‍ ത്തനഫലമായി 2006ല്‍ ആ രോ ഗ്യ നികേതന്‍ എന്ന യോഗ-പ്ര കൃതി ചികിത്സാകേന്ദ്രം അന്നൂ രില്‍ സ്ഥാപിതമായതും. സി. ആര്‍.ആര്‍. വര്‍മ്മയുടെ ഓര്‍മ്മ പു തുക്കുന്ന ഈ ദിനത്തില്‍ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കാന്‍ നമു ക്ക് സാധ്യമാകേണ്ടതുണ്ട്. അതു കൂടി മുന്നില്‍ കണ്ടാണ് വര്‍മ്മാജിയുടെ കൂടി നേതൃത്വത്തില്‍ 1992 ല്‍ കേരള ജൈവ കര്‍ഷക സമിതി രൂപീകരിച്ചതും വിഷമു ക്ത ഭക്ഷണത്തിനായുള്ള കേരള ത്തിനിണങ്ങുന്ന കൃഷി, രാസവ ളങ്ങളും കീടനാശിനികളുമില്ലാ തെ ചെയ്തു തുടങ്ങുന്നതും മുപ്പതുവര്‍ഷം മുമ്പ് തന്നെ മുന്നോട്ടു വെച്ച ഈ കാര്യം ഇന്ന് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടക്കുന്നുമുണ്ട്. അ പ്പോഴും മണ്ണ് മലിനീകരിക്കുന്നത് തടയാനും ജലസംഭരണികള്‍ നശിപ്പിക്കാതിരിക്കാനും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കുന്നുകളും കാടുകളും സംരക്ഷിക്കുന്നതിനുമായി മുന്നോട്ടുവരാതെ ജൈവകൃഷി എങ്ങനെ സാധ്യമാകും എന്നു തിരിച്ചറിയപ്പെടാതെ പോകുകയാണ്. വര്‍മ്മാജിയുടെ പാതയിലൂടെ ആരോഗ്യമേഖലയ്ക്ക് എന്ന് സഞ്ചരിക്കാനാകുമോ അന്ന് മാത്രമേ രോഗമില്ലാത്ത ഒരു ജനതയായി മലയാളകള്‍ക്ക് മാറാന്‍ കഴിയൂ. നമ്മുടെ ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതൃത്വവും ഈ വഴിക്കെന്നെങ്കിലും വരാതിരിക്കില്ല എന്നു പ്രതീക്ഷിക്കുന്നു.

No comments:

Post a Comment