Latest News

ഓട്ടോയില്‍ കടത്തുകയായിരുന്ന 18 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

പയ്യന്നൂര്‍: ഓട്ടോയില്‍ കടത്തുകയായിരുന്ന പതിനെട്ട് കുപ്പി വിദേശ മദ്യവുമായി രാമന്തളി സ്വദേശി തളിപ്പറമ്പില്‍ പിടിയില്‍.
ദേശീയപാതയില്‍ വാഹനപരിശോധനക്കിടെ രാത്രി ഒമ്പത് മണിയോടെ പതിനെട്ട് കുപ്പി വിദേശമദ്യവുമായി രാമന്തളി കൊവ്വപ്പുറത്തെ കൂളിയാടത്ത് പ്രകാശന(46)നെയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുള്‍നാസര്‍, ബിജു, ഫെബിന്‍, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മദ്യം കടത്തിയ കെ.എല്‍.59-എം. 4627നമ്പര്‍ ഓട്ടോറിക്ഷയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment