Latest News

18കുപ്പി മാഹി മദ്യം പിടികൂടി

ശ്രീകണ്ഠാപുരം: റോഡരുകില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ പതിനെട്ട് കുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടി.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. മോഹനനന്‍ പ്രിവന്റീവ് ഓഫീസര്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷ്‌റഫ്, രത്‌നാകരന്‍, ഉജേഷ്, കൃഷ്ണന്‍, രമേശന്‍ എന്നിവരടങ്ങിയ സംഘം പാടിയൂര്‍ കല്ലുവയലിലെ റോഡരുകിലെ കലുങ്കിനടിയില്‍ നിന്നാണ് മദ്യം പിടികൂടിയത്.
പരസ്യമദ്യപാനവും മദ്യവില്‍പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവര ത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

No comments:

Post a Comment