Latest News

കുമാര്‍ സ്മാരക സ്വര്‍ണ്ണക്കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ 19വരെ

കുഞ്ഞിമംഗലം: കുമാര്‍ സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന നാല്‍പത്തിയാറാമത് എസ്.എഫ്.എ അംഗീകൃത ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ പത്തൊമ്പതുവരെ മല്ലിയോട്ട് ദേവസ്വം ഗ്രൗണ്ടിലെ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. നാളെ വൈകുന്നേരം ഏഴുമണിക്ക് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ബ്ലാക്ക് കോബ്ര രാമന്തളി, മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാന്‍ മയ്യിലിനെ നേരിടും. ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, ഇന്ത്യന്‍ എട്ടിക്കുളം, എം.ആര്‍.സി എഫ്.സി എടാട്ടുമ്മല്‍, ബ്രദേര്‍സ് കൊയപ്പാറ, ഷൂട്ടേര്‍സ് പടന്ന, എയറോസിസ് കോളേജ് ജവഹര്‍ മാവൂര്‍, ഷബാബ് പയ്യന്നൂര്‍, മുസാഫിര്‍ എഫ്.സി, അല്‍മദീന ചെര്‍പ്പുളശ്ശേരി, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, ബിസ്മില്ല എട്ടിക്കുളം, ടോപ്പ് മോസ്റ്റ് തലശ്ശേരി, കുമാര്‍ കുഞ്ഞിമംഗലം എന്നീടീമുകള്‍ വരുംദിവസങ്ങളില്‍ കളത്തിലിറങ്ങും. മറ്റ് ടൂര്‍ണ്ണമെന്റുകളില്‍ നിന്നും വ്യത്യസ്തമായി ഗാലറി നിര്‍മ്മാണം ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും സേവനമായിട്ടാണ് ചെയ്യുന്നത്. നാലായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരുമാസമായി നൂറോള ംആള്‍ക്കാര്‍ രാത്രിയില്‍ ഗാലറി നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നത്. ഗാലറിക്ക് ആവശ്യമായ കവുങ്ങ് മുറിക്കുന്നത് മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ തികച്ചും സേവനമാണ്. ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് എട്ടിന് ബുധനാഴ്ച മുതല്‍ രാത്രി ഏഴുമണിക്ക് അണ്ടര്‍ 14 ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കും. പ്രചരണത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ബൈക്ക് റാലി നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പി. അര്‍ജ്ജുനന്‍, എന്‍. അജയന്‍, കെ. ദിനേശന്‍, പി.വി രാജേഷ്, എം. രവീന്ദ്രന്‍, കെ.പി. സതീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രീമിയ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്
ഏപ്രില്‍ അഞ്ചിന് ഇന്‍ഷൂറന്‍സ് ബന്ദ്
പയ്യന്നൂര്‍: ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം ക്രമാതീതമായി വര്‍ദ്ധിപ്പിക്കാനുള്ള ഐ.ആര്‍.ഡി.എയുടെ തീരുമാനം പിന്‍വലിക്കുക, വാഹന ഡീലറന്മാരുമായിട്ടുള്ള ഇന്‍ഷൂറന്‍സ് ടൈപ്പ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉ ന്നയിച്ചുകൊണ്ട് ആള്‍ ഇന്ത്യാ ജ നറല്‍ഇന്‍ഷൂറന്‍സ്ഏജന്റ്‌സ് അ സോസിയേഷന്‍ ഏപ്രില്‍ അ ഞ്ചി ന് ഇന്‍ഷൂറന്‍സ് ബന്ദ് നടത്തും. അശസ്ത്രീയമായി ടൂവീലറുകളുടെയും ഗുഡ്‌സ് വാഹനങ്ങളുടെയും പാസഞ്ചര്‍ വാഹനങ്ങളുടെയും കാറുകളുടെയും തേര്‍ ഡ് പാര്‍ട്ടി പ്രീമിയം അമിതമായി വര്‍ദ്ധിപ്പിക്കാനാണ് ഐ.ആര്‍.ഡി .എ ശുപാര്‍ശ ചെയ്യുന്നത്. 1500 സി, സി വരെയുള്ള സ്വ കാര്യ കാറുകളുടെ നിലവിലുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം 2745 രൂപയായും 1500 സിസിക്ക് മുകളില്‍ 7215 എന്നത് 10,633 രൂപയായും ഗുഡ്‌സ് വാഹനങ്ങള്‍ക്ക് 15,365 എന്നത് 26,504 രൂപയായും ആറുചക്ര വാഹനത്തിന് മുകളിലുള്ള ഗുഡ്‌സ് വാഹനങ്ങള്‍ക്ക് 26166ല്‍ നിന്നും 38,945 രൂപയായും വര്‍ദ്ധിക്കുന്നു.ഈപ്രീമിയവര്‍ദ്ധനവ് ഈ വ്യവസായം കൊണ്ട് തൊഴിലെടുക്കുന്നവരെ ജീവിക്കാനനുവദിക്കാത്തതുംമോട്ടോര്‍ വ്യവസായ ത്തെതകര്‍ക്കുന്നതുമാണെന്ന് അ സോസിയേഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് അന്‍വര്‍ ബാ ഷ, സെക്രട്ടറി വി.എസ്. ശ്രീനിവാസന്‍, ട്രഷറര്‍ റോയി ജോണ്‍, വൈസ് പ്രസിഡണ്ടുമാരായ ബി. പ്രഭാകുമാരി, എം,എ സത്താര്ഡ, പ്രശാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

No comments:

Post a Comment