Latest News

സാംസ്‌കാരിക സന്ധ്യയും നാടന്‍കലാമേളയും ഏപ്രില്‍ 1ന്

പയ്യന്നൂര്‍: അന്നൂര്‍ രാജീവ് ഫോറം ഫോക് ലൈഫ് കേരളയുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്നിന് ശനിയാഴ്ച വൈകുന്നേരം അ ഞ്ച് മണി മുതല്‍ അന്നൂര്‍ വില്ലേജ് ഹാളില്‍ സാംസ്‌കാരിക സന്ധ്യയും നാടന്‍ കലാമേളയും സംഘടിപ്പിക്കും. ഫോക് ലോര്‍ അക്കാദമി മു ന്‍ സെക്രട്ടറി എം. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും. കാവില്‍ പി. മാധവന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. തുടര്‍ന്ന് താവം ഗ്രാമവേദി മണിപ്പാട്ടും നാട്ടറിവുപാട്ടും അവതരിപ്പിക്കും.

No comments:

Post a Comment