Latest News

മലേഷ്യ: മലയാളികളുടെ പ്രതീക്ഷ-2


മലയ(ഇന്നത്തെ മലേഷ്യ) കൊളമ്പ് (ഇന്നത്തെ
ശ്രീലങ്ക) എന്നിവിടങ്ങളിലേക്കായിരുന്നു ഇന്ത്യക്കാരുടെ ഒഴുക്ക്. ബര്‍മ്മയിലും
(ഇന്നത്തെ മ്യാന്‍മാര്‍)
മലയാളികളടക്കമുള്ള തൊഴിലാളികള്‍
എത്തിയിരുന്നു.
മലേഷ്യയുടെ
തുറമുഖ പട്ടണമായ
പെനാങ്കിലാണ് ധാരാളം മലയാളികള്‍
കൃഷിയിടങ്ങളിലെത്തിയത്. എത്തിയവര്‍ നാലും അഞ്ചും വര്‍ഷങ്ങള്‍
കഴിഞ്ഞാണ് നാട്ടില്‍
തിരിച്ചെത്തുക. ചെറിയ കൂലിക്ക്
പണിയെടുക്കുന്നവര്‍ക്ക് അങ്ങനെയേ വരാന്‍
പറ്റുകയുള്ളു. ഇന്ന്
സ്ഥിതിയൊക്കെ മാറി.
കടകളിലും മറ്റും ജോലി ചെയ്യുന്ന മലയാളി
യുവാക്കള്‍ ധാരാളമാണ്. പലര്‍ക്കും സ്വന്തമായി
കടയുമുണ്ട്. ചിലര്‍ക്ക്
ഒന്നിലധികം കടകളുണ്ട്. മലേഷ്യന്‍ നാണയത്തിന് തരക്കേടില്ലാത്ത മൂല്യമുണ്ട്. അവിടത്തെ നാണയമായ റിന്‍ഗ്ഗിറ്റിന് ഒന്നിന്
പതിനേഴ് ഇന്ത്യന്‍ രൂപ
ലഭിക്കും. സമതലങ്ങളും കുന്നുകളും വനങ്ങളും പര്‍വ്വതങ്ങളുമെല്ലാം ചേര്‍ന്ന ഭൂപ്രകൃതിയാണ്
മലേഷ്യയുടേത്.
ഏഴുപതിറ്റാണ്ട് മുമ്പ്
കഷ്ടപ്പെടുന്ന മലയാളികള്‍ ഇണ്ടോനേഷ്യ, മലയാ
നാടുകളിലേക്കാണ്
കൂടുതലും
പൊയ്‌ക്കൊണ്ടിരിക്കുന്നത്. അന്ന് സിംഗപ്പൂര്‍
അഭിവൃദ്ധിപ്പെട്ടിരുന്നില്ല. ഗള്‍ഫ് അറിയപ്പെടുക പോലുമില്ലായിരുന്നു. ഇണ്ടോനേഷ്യ
പിന്തള്ളപ്പെട്ടപ്പോഴേക്കും സിംഗപ്പൂര്‍
പ്രതീക്ഷയേകി.
ഇണ്ടോനേഷ്യയിലുള്ള പലരും സിംഗപ്പൂരിലേക്ക് ചേക്കേറി.ചിലര്‍
മലയായിലേക്കും.
സിംഗപ്പൂരിലേക്കും ജോലി അന്വേഷിച്ച് പോയി. ഇന്നത്തെ സ്ഥിതി,
സിംഗപ്പൂരില്‍ പുതുതായി പ്രവേശനമില്ല.
നേരത്തെയുണ്ടായവര്‍ ഇപ്പോള്‍ ബാക്കി
വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇപ്പോള്‍ ജോലി തേടാവുന്ന രാജ്യം ഇതില്‍ മലേഷ്യമാത്രം. ഗള്‍ഫില്‍ നിന്നും ധാരാളം ആളുകള്‍ ഇപ്പോള്‍ മലേഷ്യയിലേക്ക് ചേക്കേറിയിട്ടുണ്ട്. ജോലി ലഭിക്കാന്‍ വിഷമമില്ല. ശമ്പളം ഗള്‍ഫിലേതിന് തുല്യമല്ലെന്നുമാത്രം.
കടകള്‍ സംഘടിപ്പിച്ച്
വിജയിച്ചവരും ഏറെയാണ്. പക്ഷെ, നാല്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്ക് സ്ഥിരം വിസയില്ല. വിസ പുതുക്കികിട്ടുകയുമില്ല. പക്ഷ ഇത്തരക്കാര്‍ക്കെല്ലാം ടൂറിസ്റ്റ് വിസയില്‍ ചെന്ന് അല്‍പകാലം
കഴിഞ്ഞുകൂടാം. ഈ
വിസയുടെ കാലാവധി
അവസാനിക്കുമ്പോള്‍ പിന്നെയും മലേഷ്യക്ക്
പുറത്തുപോയി
വിസയടിപ്പിച്ച് തിരിച്ചെത്താം.
പല മലയാളികള്‍ക്കും വലിയ സ്ഥാപനങ്ങളുണ്ട്. വലിയ വരുമാനവുമുണ്ട്. ജോഹര്‍ ടൗണില്‍ പയ്യന്നൂര്‍ സ്വദേശി കെ.സി.
അബ്ദുല്ല ഹാജി 1952ല്‍ സ്ഥാപിച്ച പലചരക്കുകട ഇപ്പോഴും നന്നായി
നടക്കുന്നുണ്ട്. പ്രസ്തുത കടയുടെ കെട്ടിടം ഇദ്ദേഹം തന്നെ നിര്‍മ്മിച്ചതാണ്. അദ്ദേഹത്തിനുശേഷം
മക്കളാണ് അത്
നടത്തുന്നത്.
ജോഹര്‍ രാജാവിന്റെ അടുത്ത സൗഹൃദത്തില്‍ കഴിഞ്ഞ
വെള്ളൂര്‍ സ്വദേശി എം.ടി.പി അബ്ദുല്‍ഖാദര്‍
മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ
മലയക്കാരായ മക്കള്‍ ആ പദവിയില്‍ തുടരുന്നുണ്ട്. ബോസ് എന്നാണ് അവരെ അറിയപ്പെടുന്നത്. ആ സ്വാധീനം ഉപയോഗിച്ച് പോലീസില്‍ നിന്നും മറ്റും വിഷമഘട്ടങ്ങളില്‍
മലയാളികള്‍ക്ക് ഗുണം
ലഭിക്കാറുണ്ട്. രാജാവിന്റെ അടുത്ത ആളായാണ് ഇവര്‍ അറിയപ്പെടുന്നത്. വലിയ സൗകര്യങ്ങളും
ഇവര്‍ക്കുണ്ട്.
ഇതില്‍ ഒരാളുടെ
(ഷാഹുല്‍ഹമീദ് ബോസ്) മകളുടെ വിവാഹം കഴിഞ്ഞ നവംബറില്‍
പയ്യന്നൂരിനടുത്ത് നടന്നു. ഇതില്‍
രാജകുടുംബാംഗങ്ങളില്‍ ചിലര്‍ സംബന്ധിച്ചിരുന്നു.
മലേഷ്യയുടെ തലസ്ഥാന നഗരം ക്വാലാലംപൂരാണ്. തിരക്കൊഴിവാക്കാന്‍
അതിനടുത്തുതന്നെ
പുത്രജയ എന്ന
അനുബന്ധ പട്ടണത്തില്‍
അഡ്മിനിസ്‌ട്രേറ്റീവ്
ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ പ്രധാനമന്ത്രി നജീബ്
റസാഖ് ടൂറിസ്റ്റുകള്‍ക്കൊപ്പം നിന്ന് ഫോട്ടോ പോസ് ചെയ്യാന്‍ അദ്ദേഹം സന്തോഷം
കാണിക്കുന്ന ലളിത
സ്വഭാവക്കാരനായ
ജനകീയനാണത്രെ.

No comments:

Post a Comment