Latest News

നാക്റ്റ-2017 ദേശീയ സമ്മേളനം നാളെ

പയ്യന്നൂര്‍: ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി(എസ്.എന്‍.ജി.സി.ഇ.ടി) പയ്യന്നൂര്‍എഞ്ചിനീയറിംഗ്‌സാങ്കേതിക വിദ്യ വികസന സാധ്യതകള്‍2017 എന്ന വിഷയത്തെ ആസ്പദമാക്കി നാളെ നാക്റ്റ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു.
കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവും വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ തിരുവനന്തപുരം മുന്‍ ഡയരക്ടറുമായ പത്മശ്രി എം.സി ദത്തന്‍ ഉദ്ഘാടനം ചെയ്യും. ബി. ജയകുമാര്‍, മിഷന്‍ ഡയരക്ടര്‍ പി.എസ്.എല്‍വി സി. 37 ചടങ്ങിലെ വിശിഷ്ടാതിഥിആയിരിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ.പി. പവിത്രന്‍, വിശിഷ്ടാതിഥികളെ ആദരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള നൂറ്റിയമ്പതില്‍പരം ഗവേഷണ പ്രബന്ധങ്ങള്‍അഞ്ച് വേദികളിലായി അവതരിപ്പിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. വി.കെ. ജനാര്‍ദ്ദനന്‍, പ്രൊഫ. ഭാസ്‌കരന്‍ സി, പ്രൊഫ.കെ. രവീന്ദ്രന്‍, പ്രൊഫ. എ.വി. ലീന, പ്രൊഫ. സി. #ുജിത്ത്, ധന്‍രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment