Latest News

25 ലിറ്റര്‍ വാഷുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വാറ്റുചാരായ നിര്‍മ്മാണത്തിന് കൊണ്ടുവന്ന ഇരുപത്തിയഞ്ച് ലിറ്റര്‍ വാഷുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അ റസ്റ്റ് ചെയ്തു.
കുറ്റൂര്‍ പള്ളിമുക്ക് മേനോന്‍കുന്നിലെ ഇടമന രാഘവനെ(55)യാണ് എക്‌സൈസ് ഓഫീസര്‍മാരായ യേശുദാസന്‍, രാജീവന്‍, ബാലകൃഷ്ണന്‍, അസീസ്, പ്രകാശന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മേനോന്‍കുന്നിലെ വീട്ടില്‍ ചാരായം വാറ്റാനായി വാഷ് ബാര ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അറസ്റ്റിലായ പ്രതിയെ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമ ാന്റ് ചെയ്തു.
അതേസമയം മേനോന്‍കുന്നില്‍ പരസ്യമദ്യപാനം നടത്തുകയായിരുന്ന വെമ്പിരിയന്‍ വീട്ടില്‍ ആന്റണി(46)യെ എക്‌സൈസ് പ്രിവന്റീ വ് ഓഫീസര്‍ ടി. സന്തോഷും സംഘവും പിടികൂടി.

No comments:

Post a Comment