Latest News

ആഴ്ചവട്ടം-വനിതാ പ്രവര്‍ത്തക സംഗമം 25ന്

പയ്യന്നൂര്‍: തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം, സഞ്ജയന്‍ വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഴ്ചവട്ടം- വനിതാ പ്രവര്‍ത്തക സംഗമം ഇരുപത്തിയഞ്ചിന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കെ.പി. സ്മാരക ഹാളില്‍ നടക്കും.
വനിതാവേദി പ്രസിഡണ്ട് വി.കെ. ദേവകിയുടെ അദ്യക്ഷതയില്‍ നഗരസഭാ കൗണ്‍സിലര്‍ കെ.സി. സ്മിത ഉദ്ഘാടനം ചെയ്യും. സ്ത്രീയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ടി.എം. സുസ്മിത(സീക്ക് പയ്യന്നൂര്‍) പ്രഭാഷണം നടത്തും. പയ്യന്നൂര്‍ നേതൃസമിതി കണ്‍വീനര്‍ അച്ചുതന്‍ പുത്തലത്ത്, ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.എ. ഗീത സ്വാഗതവും രജനി രാധാകൃഷ്ണന്‍ നന്ദിയും പറയും.

No comments:

Post a Comment