Latest News

അനിശ്ചിതകാല സമരം 29 ദിവസം ശുദ്ധജലം നല്‍കേണ്ടത് സര്‍ക്കാറുകളുടെ കടമ:പി.രാമകൃഷ്ണന്‍

പയ്യന്നൂര്‍: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ മലീനീകരണ ത്തിനെ തിരായി വിവിധ പരിപാടികള്‍ നടത്തുമ്പോള്‍ രാമന്തളി അത് ബാ ധ കമല്ലെന്ന ചിലരുടെ പിടിവാശി നീതികരിക്കുവാന്‍ കഴിയില്ലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍.രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരായി അനിശ്ചിതകാല സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമര പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
നാടു മുഴുവന്‍ കുളങ്ങളും തോടുകളും വൃത്തിയാക്കി വെള്ളം സം രക്ഷിക്കുവാന്‍ പദ്ധതികള്‍ നടത്തുമ്പോള്‍ രാമന്തളി ജനതയുടെ ശു ദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തേണ്ട ബാധ്യതസര്‍ക്കാ റുകള്‍ ക്കുണ്ട്. സ്വച്ഛ ഭാരതും തെളിമയും പ്രഖ്യാപനത്തില്‍ ഒതു ങ്ങിയാല്‍ പോര. ഗംഗനദി ശുദ്ധികരിക്കുവാന്‍ ഇറങ്ങിതിരിക്കുന്നവര്‍ രാമന്ത ളിയിലെ കിണറുകള്‍ കാണാതെ പോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു
ഇവിടെ നേവി നടത്തുന്നത് സ്വന്തം പക്ഷത്തോടു തന്നെയുള്ള യുദ്ധമാണ്.ബോംബ് വര്‍ഷിച്ചാല്‍നശിക്കുന്നതു പോലെ രാമന്തളി യിലെ കിണറുകളും കുളങ്ങളും വായുവും മലീമസപ്പെട്ടു കഴിഞ്ഞു. ഈ കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പെട്ടെന്ന് തീ രുമാനമെടുക്കണം. നേവിക്ക് സ്ഥലം കൊടുക്കുവാന്‍ തയ്യാറാ കാത്ത രാമന്തളിക്കാരെ തൂറി തോല്‍പ്പിക്കാനാണ് നേവല്‍ അധികൃ തരുടെ ശ്രമമെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.ആര്‍ കുഞ്ഞികൃഷ്ണന്‍ അ ധ്യക്ഷത വഹിച്ചു.കെ പി രാജേന്ദ്രന്‍ സ്വാഗതവും ഇ സി ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു. അനിശ്ചിതകാല സമരം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു.സമരപന്തലില്‍ പി കെ നാരായണന്‍ നട ത്തുന്ന നിരാഹാര സമരം ആറാം ദിവസമായി. സമരത്തിന് ഐക്യ ദാര്‍ഡ്യവുമായി ഇന്നലെയും നിരവധി സംഘടനകള്‍ സമരപന്തല ിലെത്തി. വ്യാപാരി വ്യവസായ സമിതി രാമന്തളി കുന്ന രു യൂണിറ്റ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ പ്രകടനവുമായി പന്ത ലിലെത്തി. കുപ്പത്തികുഞ്ഞി രാമന്‍, പി.വിജ യന്‍ ,വികൃഷ് ണന്‍, പങ്കജാക്ഷന്‍, നളിനാക്ഷന്‍ സംസാ രിച്ചു.കേരള സ്റ്റേറ്റ് സര്‍ വീസ്‌പെന്‍ഷനേഴ്‌സ് അസോസി യേ ഷന്‍ സമരത്തിന് ഐക്യദാര്‍ഡ്യവു മായി എത്തി. ജില്ലാ പ്രസിഡന്റ് കെ രാമകൃ ഷ് ണന്‍, ടി വി ഗംഗാധരന്‍, കെ വി. ഭാസ്‌കരന്‍ ,എവി.തമ്പാന്‍,ടി കുഞ്ഞി കൃഷ്ണന്‍, സി വി രാജ ഗോ പാലന്‍ എന്നിവര്‍ സംസാ രിച്ചു.നിരാഹാര സമരത്തിന് ഐ ക്യദാര്‍ഢ്യമര്‍പ്പിച്ച് വനിതാ കൂട്ടാ യ്മ ഉപവാസം അനു ഷ്ഠിച്ചു. കെ പി കുഞ്ഞി പാര്‍വ്വതി, കെ പി.ശകുന്തള,സരസ്വതി എന്നി വര്‍ നേതൃത്വം നല്‍കി. ഇന്ന് വൈ കുന്നേരം മൂന്നു മണിക്ക് കണ്ണൂരില്‍ നിന്നുള്ള പരിസ്ഥി തിപൗരാവകാശ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യ വു മായി എത്തും.

No comments:

Post a Comment