Latest News

'നിറച്ചാര്‍ത്ത് ' ചിത്രരചനാമത്സരം ഏപ്രില്‍ 2ന്

പയ്യന്നൂര്‍: തപസ്യ കലാക്ഷേത്രം നിറച്ചാര്‍ത്ത് -17 കണ്ണൂര്‍-കാസര്‍കോട് ജില്ലാതല ജലച്ചായ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ രണ്ടിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജ് ഹാളില്‍ വെച്ചാണ് മത്സരം.
നഴ്‌സറി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ മാര്‍ച്ച് ഇരുപതിന് മുമ്പായി ഡയരക്ടര്‍, തപസ്യ കലാക്ഷേത്രം, പോലീസ് സ്റ്റേഷന് പിറകുവശം പയ്യന്നൂര്‍ എന്ന വിലാസത്തിലോ 9446675064 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസുംസര്‍ട്ടിഫിക്കറ്റും നല്‍കും.

No comments:

Post a Comment