Latest News

കോലെടുക്കല്‍ ചടങ്ങ് 2ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പുരുഷന്മാരുടെ കോല്‍ക്കളി പരിശീലനം കോലെടുക്കല്‍ ചടങ്ങ് രണ്ടിന് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ഫൈന്‍ ആര്‍ട്‌സ് കോല്‍ക്കളി പരിശീലന കേന്ദ്രത്തില്‍ നടക്കും. മുതിര്‍ന്ന കോല്‍ക്കളി ഭാഗവതരും കളിക്കാരനും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ പുത്തലത്ത് കണ്ണപ്പൊതുവാള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment