Latest News

എന്‍ഡോവ്‌മെന്റ് വിതരണവും അനുമോദനവും 31ന്

കരിവെള്ളൂര്‍:2015-16 വര്‍ഷ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കരിവെള്ളൂര്‍ പാട്ടിയമ്മ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണവും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും മുപ്പത്തിയൊന്നിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ചന്ദ്രന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനവും എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വ്വഹിക്കും. വാര്‍ഡ് മെമ്പര്‍ ടി.വി. വിനോദ്, പി.ടി.എ പ്രസിഡണ്ട് എം. രാമകൃഷ്ണന്‍, മദര്‍ പിടിഎ പ്രസിഡണ്ട് ഉഷ സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഹെഡ്മാസ്റ്റര്‍ കെ.പി. ഹരീന്ദ്രനാഥ് സ്വാഗതവും സ്റ്റാഫ് സെക്ര
ട്ടറി ടി. മുരളീകൃഷ്ണന്‍ നന്ദിയും പറയും.

No comments:

Post a Comment