Latest News

33 കുപ്പി വിദേശ മദ്യവുമായി 5പേര്‍ പിടിയില്‍

പയ്യന്നൂര്‍: മുപ്പത്തിമൂന്ന് കുപ്പി വിദേശമദ്യവുമായി അഞ്ചുപേരെ എക്‌സൈസ് സംഘം പിടികൂടി. പയ്യന്നൂര്‍ ടൗണില്‍ വെച്ച് തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ എ. ദാമോദരന്‍(55), ഉദിനൂരിലെ ചെറുകിണിയന്‍ വീട്ടില്‍ ശ്രീധരന്‍(48), എന്നിവരെ എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി.വി. രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ് എന്നിവരടങ്ങിയ സംഘം പിടികൂടി.
കണ്ണൂര്‍ ടൗണില്‍ വെച്ച് പടുവിലായിയിലെ വി. ചന്ദ്രന്‍(50), മുഴപ്പിലങ്ങാട്ടെ രവീന്ദ്രന്‍ പുതുശ്ശേരി(53), തളിപ്പറമ്പ് കരയളത്തെ സതീശന്‍.കെ(40) എന്നിവരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പിയ ബാലകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.കെ. ബിജു എന്നിവരടങ്ങിയ സംഘം പിടികൂടി.

No comments:

Post a Comment