Latest News

ഫാ.മൊന്തനാരിയുടെ 43-ാം ചരമവാര്‍ഷികം

പയ്യന്നൂര്‍:ഓര്‍മ്മകളില്‍ നിറഞ്ഞ മൊന്തനാരിയച്ചന്റെ ദീപ്തസ്മരണകളുമായി കുടിയേറ്റ കര്‍ഷകര്‍ ഏഴിമലയില്‍ ഒത്തുചേര്‍ന്നു.ഇറ്റാലിയന്‍ മിഷനറിയായ ഫാ.ജെയിംസ് മൊന്തനാരിയുടെ നാല്‍പത്തിമൂന്നാം ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ചാണ് മൊന്തനാരി സമാധിയില്‍ അവര്‍ എത്തിയത്. റോഡുകള്‍,സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍,ആശുപത്രികള്‍,തൊഴില്‍ ശാലകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ടുള്ള കോഴിക്കോട,് വയനാട,് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അച്ചന്റെ സേവനം ദിവ്യബലിക്കിടയില്‍ വൈദികര്‍ ഓര്‍മ്മിപ്പിച്ചു.അനുസ്മരണ ദിവ്യബലിക്ക് കണ്ണൂര്‍ രൂപത ജുഡീഷ്യല്‍ വികാരി ഫാ. ജില്‍സണ്‍ പനക്കല്‍ പ്രധാന കാ ര്‍മ്മികത്വം വഹിച്ചു.
പയ്യന്നൂര്‍ കേളോത്ത് ഇടവക വികാരി ഫാ.ക്രിസ്റ്റി എം.ജോസഫ്,പുഞ്ചക്കാട് വികാരി ഫാ. ജോസഫ് കൊറ്റിയത്ത്, പുളിങ്ങോം ഇടവക അസി.വികാരി ഫാ.ജോസഫ് കൊട്ടാരത്തില്‍്,രാജഗിരി ഇടവക വികാരി ഫാ.ബോബി,ഫാ.റോബര്‍ട്ട് ഷെല്‍ട്ടണ്‍, ഫാ.ആന്റണി ദാസ്,ഏഴിമല ഇടവക വികാരി ഫാ.തോമസ് പഴേപറമ്പില്‍,ഫാ.ഷാജു ആന്റണി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.തുടര്‍ന്ന് ഫാ.മൊന്തനാരി സമാധിയില്‍ അനുസ്മരണപ്രാര്‍ഥ നയും സ്‌നേഹവിരുന്നും നടന്നു.

No comments:

Post a Comment