Latest News

കേരള പത്മശാലിയ സംഘം ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 6ന്

പയ്യന്നൂര്‍: കേരള പത്മശാലിയ സംഘം മുപ്പത്തിയേഴാമത് ജില്ലാ സമ്മേളനം ഏപ്രില്‍ ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് തീയതികളില്‍ കണ്ണൂരില്‍ നടക്കും. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ആറിന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ മസ്‌കോട്ട് സ്‌ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. സരള ടീച്ചറും ചേര്‍ന്ന് നിര്‍വ്വഹിക്കും. സ്വാഗത സംഘം ജനറല്‍ കണ്‍ വീനര്‍ സതീശന്‍ പുതിയോട്ടി,സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ. വിജയന്‍, സി. പ്രഭാകരന്‍, രാജന്‍ അഴീക്കോട് തുടങ്ങിയവര്‍ സംസാരിക്കും.

No comments:

Post a Comment