Latest News

പയ്യന്നൂര്‍ മണ്ഡലത്തല്‍ 71 ലക്ഷം രൂപയുടെഭരണാനുമതി

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ ഡ്രൈയിനേജ് , കലുങ്ക് തുട ങ്ങിയവ നവീകരിക്കുന്നതിനും പാച്ച് വര്‍ക്ക് നടത്തുന്നതിനുമായി എഴുപത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കൃഷ്ണന്‍ എം. എല്‍.എ അറിയിച്ചു. 
പയ്യന്നൂര്‍-അമ്പലത്തറ -കാനായി -മണിയറ വയല്‍ റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണം ( 25 ലക്ഷം ), തൃക്കരിപ്പൂര്‍- മാത്തില്‍ റോഡ് പാച്ച് വര്‍ക്ക് ( 3 ലക്ഷം ), ആലപ്പടമ്പ്-പേരൂല്‍ -മാതമംഗലം റോഡ് കള്‍വര്‍ട്ട് നിര്‍മാണം (18 ലക്ഷം), പുറക്കുന്ന്- പേരൂല്‍ -കാനായി- നരീക്കാംവള്ളി റോഡ് ഡ്രൈനേജ് നിര്‍മാണം ( 25 ലക്ഷം ) എന്നീ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്.

No comments:

Post a Comment