Latest News

90 -കാരിയെ അജ്ഞാതന്‍ പീഡിപ്പിച്ചു

മാവേലിക്കര: കണ്ടിയൂരില്‍ തൊണ്ണൂറ് വയസുകാരിയെ അജ്ഞാ തനായ യുവാവ് പീഡിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വൃ ദ്ധയും മകളും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാനായി പോയ മകള്‍ രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. വൃദ്ധയുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും മാരകമായ മുറിവുകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment