Latest News

ശ്രീ തിരുവമ്പാടി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം ഏപ്രില്‍ മൂന്നുമുതല്‍ 9വരെ

ഇളമ്പച്ചി:ശ്രീതിരുവമ്പാടിക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ മൂന്നുമുതല്‍ ഒമ്പതുവരെ വിവിധ പൂജാദി കര്‍മ്മങ്ങളോടെ ആഘോഷിക്കും.
മൂന്നിന് തിങ്കളാഴ്ച സന്ധ്യക്ക് ഏഴുമണിക്ക് കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി.വി. ബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. അഡ്വ. പി.കെ. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ടി.ഇ. ശ്രീധരന്‍ തിരുമുമ്പ് സന്നിഹിതരായിരിക്കും. പി.സി. രാധാകൃഷ്ണന്‍, കെ. ശ്രീധരന്‍ മാസ്റ്റര്‍, കെ.വി. രാജീവന്‍, കെ.വി സരോജിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍, സഗീത നാടകഅക്കാദമിയുടെ ആദരവ് നേടിയ എം.പി. രാഘവനെ ആദരിക്കലും സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രതിഭകളെ അനുമോദിക്കലും പ്രതിഭകളെ കലാപ്രകടനവും നടക്കും. ആര്‍. ശങ്കരനാരായണന്‍ പരിചയപ്പെടുത്തും. അഡ്വ. വി. ജയരാജന്‍ ഉപഹാരസമര്‍പ്പണം നടത്തും. എം. ഗോപിനാഥന്‍ മാസ്റ്റര്‍ സ്വാഗതവും പി. ബാലകൃഷ്ണന്‍ നന്ദിയും പറയും.
നാല് അഞ്ച് (ചൊവ്വ, ബുധന്‍ )ദിവസങ്ങളില്‍ കൃഷ്ണാവതാരത്തിന്റെ കലിയുഗ പ്രസക്തി എന്ന വിഷയത്തില്‍ പ്രവീണ്‍കുമാര്‍ കോടോത്ത് പ്രഭാഷണം നടത്തും.
ആറിന് വ്യാഴാഴ്ച സന്ധ്യക്ക് പ്രാദേശി കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
ഏഴിന് വെള്ളിയാഴ്ച സന്ധ്യക്ക് ഏഴുമണിക്ക് ക്ഷേത്ര ശുദ്ധിക്രിയകള്‍.തുടര്‍ന്ന് തിരുവമ്പാടി ഭജനസമിതിയുടെ ഭജന്‍സന്ധ്യ.
എട്ടിന് ശനിയാഴ്ച കെ.ഇ. രമേശ് കുമാര്‍ ഇളമ്പച്ചി രചിച്ച ഭക്തിഗാന സി.ഡി. പ്രകാശനവും സാംസ്‌കാരിക പ്രഭാഷണവും മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി ഭാസ്‌കരപൊതുവാള്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ജിനേഷ് കൃഷ്ണന്‍ ഇളമ്പച്ചിയുടെ കൃഷ്ണമുരളി-പുല്ലാങ്കുഴല്‍ കച്ചേരി.
ഒമ്പതിന് ഞായറാഴ്ച പ്രതിഷ്ഠാദിനം. രാവിലെ അഞ്ച് മണിക്ക് നടതുറക്കല്‍. അഞ്ചരക്ക് അഭിഷേകം, ആറരമണിക്ക് ഗണപതിഹോമം, ഏഴുമണിക്ക് ഉഷപൂജ, ഏഴരമണി മുതല്‍ തന്ത്രി ബ്രഹ്മശ്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നവകം പഞ്ചഗവ്യം, ശ്രീഭൂതബലി, കലശാഭിഷേകം.തുടര്‍ന്ന് ഉച്ചപൂജ.
ഉച്ചയ്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടര മണിവരെ അന്നദാനം.
വൈകുന്നേരം അഞ്ചര മണിക്ക് തൃക്കരിപ്പൂര്‍ രാമകൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക,ആറരമണിക്ക് ദീപാരാധന, പഞ്ചഗവ്യം, മേളം എന്നിവയോടുകൂടി ശ്രീകൃഷ്ണഭഗവാന്റെയും ശ്രീധര്‍മ്മശാസ്താവിന്റെയും എഴുന്നള്ളത്ത്. തുടര്‍ന്ന് നര്‍ത്തകരത്‌നം അണലക്കാട് മാധവന്‍ നമ്പൂതിരി, കുംഭം രാജന്‍ നമ്പൂതിരിമാരുടെ ഇരട്ട തിടമ്പ് നൃത്തം.
മാര്‍ച്ച് മുപ്പതിന് വ്യാഴാഴ്ച സന്ധ്യക്ക് ഏഴുമണിക്ക് ശ്രീചക്രപാണി ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്തിന് ഭഖ്തിനിര്‍ഭരമായ വരവേല്‍പ് തുടര്‍ന്ന് തിടമ്പ്‌നൃത്തം.

No comments:

Post a Comment