Latest News

സെന്റ് പോള്‍സ് പ്ലാറ്റിനം ജൂബിലി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍; പടന്നക്കടപ്പുറം സ്‌കൂളിന് കിരീടം

തൃക്കരിപ്പൂര്‍: സെന്റ് പോള്‍സ് എയുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ഫുട് ബോള്‍ ടൂര്‍ണമെന്റില്‍ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് സ്‌കൂള്‍ ജേ താക്കളായി. മൂന്ന് ദിവസങ്ങളിലായി തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയ ത്തില്‍ നടന്നു വന്ന ടൂര്‍ണമെന്റില്‍ ആതിഥേയരായ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്‌കൂള്‍ ടീം റണ്ണറപ്പായി. ഫുട്‌ബോള്‍ മേളയില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍, സൗത്ത് തൃക്കരിപ്പൂര്‍ ജിഎച്ച്എസ് എസ്, ജിഎഫ്എച്ച് എസ്എസ്എസ് പടന്നകടപ്പുറം, ജിഡബ്‌ള്യുയുപി എസ് മെട്ടമ്മല്‍, തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ് എസ്,സെന്റ് പോള്‍സ് എയുപി സ്‌കൂള്‍ എന്നീ ടീമുകളാണ് മാ റ്റുരച്ചത്.
ജേതാക്കള്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്ര സിഡന്റ് എം.ടി.പി. അബ്ദുള്‍ ഖാദര്‍ ട്രോഫികള്‍ സമ്മാനിച്ചു. മുഖ്യാ ധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രവി, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട്, ചെറുവത്തൂര്‍ ബിപിഒ എന്‍. നാരായണന്‍, കെ.വി. ഗോപാലന്‍, എം. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment