Latest News

വിദേശത്ത് മകനെ കാണാന്‍ പോയ പിതാവ് നാലുകിലോ കഞ്ചാവുമായി പിടിയില്‍

കാഞ്ഞങ്ങാട്: നാല് കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വ ദേശി ഖത്തര്‍ വിമാനത്താ വളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളെ പിന്നീട് ഖത്തര്‍ പോലീസിന് കൈമാറി.
പടന്നക്കാട് കരുവളം ക്ലബ്ബിനടുത്ത് താമസിക്കുന്ന മധ്യവയസ്‌കന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന മകനെ കാണാന്‍ സന്ദര്‍ശകവിസയില്‍ പോയതായിരുന്നു. ഖത്തര്‍ വിമാനത്താവളത്തിലിറങ്ങിയ പടന്നക്കാട് സ്വദേശിയെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട്ടുവെച്ച് പടന്നക്കാട് സ്വദേശികളായ മൂന്നു പേ രെ പന്ത്രണ്ട് കിലോ കഞ്ചാവുമായി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

No comments:

Post a Comment