Latest News

പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക

പയ്യന്നൂര്‍:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊക്കാനിശ്ശേരി ഏരിയാ രജത ജൂബിലി വാര്‍ഷിക സമ്മേളനം ആര്‍.വി.സി പൊതുവാള്‍ നഗറില്‍ വെച്ച് നടന്നു. പ്രാര്‍ത്ഥനക്കുശേഷം അനുസ്മരണ ചടങ്ങും തുടര്‍ന്ന് ജില്ലാ രക്ഷാധികാരി പി.പി. ഭാസ്‌കരന്‍ മാസ്റ്റര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എന്‍.കെ.രാഘവന്‍ മാസ്റ്റര്‍അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വെച്ച് എണ്‍പത് വയസ്സ് പൂര്‍ത്തിയായ അംഗങ്ങളെ ജില്ലാ പ്രസിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍ പൊന്നാട അണിയിച്ചു സംസാരിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എം. രാഘവന്‍ മാസ്റ്റര്‍, ടൗണ്‍ വൈസ് പ്രസിഡണ്ട് കെ.കെ രാജലക്ഷ്മി ടീച്ചര്‍,ടൗണ്‍ സെക്രട്ടറി അച്ചുതന്‍ പുത്തലത്ത് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
2017-18 വര്‍ഷ ത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ സി. സാമുവല്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു. ഏരിയാ സെക്രട്ടറി കെ. ബാലകൃഷ്ണമാരാര്‍ സ്വാഗതവും ജോയിന്റ് സെക്ര
ട്ടറി എം. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment