Latest News

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം

പയ്യന്നൂര്‍: ദേശീയപാതയില്‍ എടാട്ട് കണ്ണങ്ങാട്ട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം. കേളോത്ത് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് തിരിച്ചുപോവുകയായിരുന്ന ചെമ്പേരി വലിയപറമ്പ് വടക്കേക്കരയിലെ വിജയന്റെ മകന്‍ വിജിത്(24), ടി.വി തോമസിന്റെ മകന്‍ ജാബിത്(20)എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.59-എഫ്.1957നമ്പര്‍ ബൈക്ക് സിമന്റ് കയറ്റിവരികയായിരുന്ന കെ.എല്‍.13-എ.ഇ.8580നമ്പര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം മംഗലാപുരത്തേക്ക് കൊണ്ടുപോയി.

No comments:

Post a Comment