Latest News

ഹക്കീംവധം: എം.എല്‍.എ മൗനം അവസാനിപ്പിക്കണം

പയ്യന്നൂര്‍: ഹക്കീം വധക്കേസിലെപ്രതികളെ ഭരണസ്വാധീനം ഉപയോഗിച്ച് മുസ്ലിംലീഗും യു.ഡി.എഫും സംരക്ഷിക്കുന്നുവെ ന്ന് പറഞ്ഞ് നിരാഹാരമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എല്‍.എ, എല്‍.ഡി.എഫ് അധികാരമേറ്റ് വര്‍ഷം ഒന്നു തികയാറായിട്ടും ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം അവസാനിപ്പിക്കണമെന്ന് മ ണ്ഡലം മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. എസ്.എ ശുക്കൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. പെരിങ്ങോം മു സ്തഫ, കെ.ടി. സഹദുള്ള, ടി.പി. മഹമൂദ് ഹാജി, പി.കെ. അ ബ് ദുല്‍ഖാദര്‍ മൗലവി, സി.കെ. മൂസ ഹാജി, റുകുനുദ്ദീന്‍ കവ്വായി, എ.പി. ഹാരിസ്, എം.ടി.പി. ഫൈസുദ്ദീന്‍, എസ്.കെ. മുഹമ്മദ്, കെ. ഖലീല്‍, പി.പി. മുഹമ്മദലി, കെ.സി. അബ്ദുല്‍ഖാദര്‍, വി.കെ.പി ഇസ്മായില്‍, കോച്ചന്‍ ലത്തീഫ്, എസ്.സൈനുദ്ദീന്‍, എം. ബഷീര്‍, മുഫീദ് ഖാലിദ്, ഫായിസ് കവ്വായി, ടി.പി. അഹമ്മദ് കുഞ്ഞി എ ന്നിവര്‍ സംസാരിച്ചു.കെ.കെ. അ ഷ്‌റഫ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment