Latest News

'ഖസാക്കിന്റെ ഇതിഹാസ'ത്തിന് കരിവെള്ളൂരില്‍ വേദിയൊരുങ്ങുന്നു

കരിവെള്ളൂര്‍: നാടകാവതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഖശാക്കിന്റെ ഇതിഹാസത്തിന് കരിവെള്ളൂരില്‍ വേദിയൊരുങ്ങുന്നു.
കരിവെള്ളൂരിലെ നാടക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച യവനവേദിയാണ്ഖസാക്കിന്റ ഇതിഹാസത്തിന് വേദിയൊരുക്കുന്നത്.
മെയ് പന്ത്രണ്ട്, പതിമൂന്ന്, പതിനാല് തീയതികളിലാണ് നാടകം നടക്കുക. ഒരു ദിവസം 1200 പേര്‍ക്കുമാത്രമെ പ്രവേശനം അനുവദിക്കാന്‍ കഴിയു എന്നുള്ളതുകൊണ്ടാണ് മൂന്നുദിവസം നാടകം അരങ്ങേറുന്നത്.
ഒ.വി . വിജയന്റെ ഇതിഹാസ നോവലിനെ ആസ്പദമാക്കി തൃക്കരിപ്പൂര്‍ കെ.എം.കെ. കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസം അരങ്ങിലവതരിപ്പിക്കുന്നത്.
ദീപന്‍ ശിവരാമനാണ് സംവിധായകന്‍. നാടകാവതരണത്തിന് എം. ശശിമോഹനന്‍ചെയര്‍മാനും ടി. സുരേഷ് ജനറല്‍ കണ്‍വീനറുമായിസംഘാടകസമിതി രൂപീകരിച്ചു.
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഓണക്കുന്നില്‍ നടക്കും. ഗിന്നസ് റെക്കോര്‍ഡിനര്‍ഹയായ അഭിനേത്രി രജിത മധു ഉദ്ഘാടനം നിര്‍വ്വഹിക്കും.

No comments:

Post a Comment