Latest News

മാലിന്യപ്ലാന്റ് ഉപരോധം: ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ഏഴിമല നാവല്‍ അ ക്കാദമിയുടെ മാലിന്യപ്ലാന്റ് ജനങ്ങള്‍ക്ക് ദുരിതമായതോടെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ ജനങ്ങള്‍ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അക്കാദമിയുടെ മൂന്ന് ഗെയ്റ്റുകളും ഉപരോധിച്ചു. ഇന്ന് രാവിലെ ഏഴരമണിയോടെയാണ്ജനകീയ സംരക്ഷണസമിതി ഉപരോധം തുടങ്ങിയത്. നാവിക അക്കാദമിയുടെ പ്ര ധാന കവാടത്തില്‍ ഉപരോധ സ മരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ഗോവിന്ദന്‍, കെ. രാഘവന്‍, ഇക്ബാല്‍ പോപ്പുലര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എട്ടിക്കുളം ഗെയ്റ്റില്‍ പരത്തി ദാമോദരന്റെ നേതൃത്വത്തിലും രാമന്തളി ഗെയ്റ്റില്‍ പി.വി. വിജയന്റെ നേതൃത്വത്തിലും ഉപരോധ സമരം നടത്തി.
പയ്യന്നൂര്‍ സി.ഐ. എം.പി ആ സാദിന്റെ നേതൃത്വത്തില്‍ എസ്. ഐ മാരായ കെ.പി. ഷൈ ന്‍, ബിജോയ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഉപരോധസമരത്തിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. സ്ത്രീകളുള്‍പ്പെടെ നാല്‍പത്തിയാറോളം പേരെ പോലീസ് അറ സ്റ്റ് ചെയ്തു. പഞ്ചായത്ത് പ്ര സിഡണ്ട് എം.വി. ഗോവിന്ദന്‍ വാ ര്‍ഡ് മെമ്പര്‍ എന്നിവരും അറസ്റ്റ് ചെയ്തവരില്‍ പെടും. പോലീസ് പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

No comments:

Post a Comment