Latest News

കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ തൊഴിലാളികള്‍ പട്ടിണിയില്‍-സുന്ദരം കുന്നത്തുപള്ളി

പയ്യന്നൂര്‍: റേഷന്‍ മുടക്കിയും നിത്യോപയോഗ സാധന വില കൂട്ടിയും കേന്ദ്രത്തിലെ മോഡി സര്‍ക്കാറും ഇടത്പക്ഷ സര്‍ക്കാറും ഭരിക്കുമ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് ദേശീയ ചുമട്ടുതൊഴിലാളി യൂനിയന് ഫെഡറേഷന്‍ ഐ.ന്‍.ടി.യുയസി സംസ്#ാഥാന ജനറല് സെക്രട്ടറി സുന്ദരം കുന്നത്തുപള്ളി പറഞ്ഞു. ദേശീയ ചുമട്ടുതൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി തളിപ്പറമ്പ താലൂക്ക് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. എ.പി. നാരായണന്‍ സ്വാഗതം പറഞ്ഞു. എം. നാരായണന്‍കുട്ടി, കെ.ടി. നിഷാത്ത്, അഡ്വ . ഡി.കെ. ഗോപിനാഥ്, കെ.കെ. സുരേഷ് കുമാര്‍, ലാലു കുന്നപ്പള്ളി, പി. ഇസ്മായില്‍, കെ.വി. വിജയന്‍, മയമൂദ് പെരുമ്പ എന്നിവര്‍ പ്രസംഗിച്ചു. പി. ബാലന്‍ നന്ദി പറഞ്ഞു.

No comments:

Post a Comment