Latest News

ഗപ്പി മത്സ്യങ്ങളെ നിക്ഷേപിച്ചു

പയ്യന്നൂര്‍: ആരോഗ്യവകുപ്പിന്റെ യും നഗരസഭയുടെയും നേതൃത്വത്തില്‍ മാവിച്ചേരി ഷേണായി മന്ദിര പരിസരത്ത് കൊതുകുനശീകരണത്തിനായി ഗപ്പി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബോധവത്കരണ പരിപാടിയും നടന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഉഷാദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജി ല്ലാ മലേറിയഓഫീസര്‍ ഡോ. കെ.കെ. ഷാനി ക്ലാസെടുത്തു. വെ ക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. പവിത്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. പവിത്രന്‍, ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി. മോ ഹനന്‍, അച്ചുതന്‍ പുത്തലത്ത്, ഇ.വി. സന്തോഷ്, എസ്. വി. ശ്രീജേഷ്, കെ. പ്രദീപ്കുമാര്‍ എ ന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment