Latest News

നാവല്‍ അക്കാദമിയിലെ മാലിന്യപ്രശ്‌നം ഉടനടി പരിഹരിക്കണം - കെ.എസ്.എസ്.പി.എ

പയ്യന്നൂര്‍: ജനനന്മ ലക്ഷ്യമാക്കി രാമന്തളി നാവല്‍ അക്കാദമിയില്‍ നിന്നുമുള്ള മാലിന്യ പ്രശ്‌നം ഉടനടി പരിഹരിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ.എസ്.എസ്.പി.എ പയ്യന്നൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന രാമന്തളിയിലെ ജനകീയ സമരത്തിന് കെ.എസ്.എസ്.പി.എ മേഖലാ കമ്മിറ്റി സമരപന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. വി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.വി ഭാസ്‌കരന്‍, ടി.വി. ഗംഗാധരന്‍, സി. കൃഷ്ണന്‍, എന്‍. ലക്ഷ്മണന്‍, കെ. ശേഖരന്‍ മാസ്റ്റര്‍, ടി.പി. ഇബ്രാഹിം കുട്ടി, എന്നിവര്‍ പ്രസംഗിച്ചു. പി.വി. ശ്രീനിവാസന്‍ സ്വാഗതവും ടി.വി. വിജയന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment