Latest News

രക്ഷിക്കാനിറങ്ങിയ യുവാവിന് ഗുരുതരം കിണറില്‍ വീണ് മരംവെട്ട് തൊഴിലാളി മരണപ്പെട്ടു

ആലക്കോട്: വീട്ടിലേക്കുള്ള യാ ത്രാമധ്യേ ആള്‍മറയില്ലാത്ത കി ണറില്‍ അബദ്ധത്തില്‍ വീണ് പ രുക്കേറ്റ മരംവെട്ട് തൊഴിലാളി മരണപ്പട്ടു.
തടിക്കടവ്പാലത്തിന് സമീ പം താമസിക്കുന്ന പുറപ്പോക്കര ടോമി(50)യാണ് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മംഗലാപുരത്തെ സ്വകാര്യആശുപത്രിയില്‍ മരണപ്പെട്ടത്.
ഇയാളെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരായ മൂന്നുപേരില്‍ ഒരാ ള്‍ക്ക് കിണറില്‍ നിന്ന് കയറുന്നതിനിടെ താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു.
തടിക്കടവിലെ ലക്ഷ്മണന്റെ മകന്‍ പുതിയ പുരയില്‍ സുജിത്കുമാറി(39)നാണ് വീണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളുടെ ഇരുകാലിന്റെയും എല്ലുകള്‍ തക ര്‍ന്നിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍പ്രാഥമികചികിത്സ നല്‍ കിയശേഷം മംഗലാപുരത്തെ സ്വ കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം. ടൗണില്‍ വന്ന് തിരിച്ചു വീട്ടിലേക്ക് പോകുംവഴിയാണ് ടോമി കിണറില്‍ വീണത്. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളില്‍ സുജിത് ഉള്‍പ്പെടെ മൂന്നുപേര്‍ ഇരുപത്തിയഞ്ച് കോല്‍ ആഴമുള്ള കിണറില്‍ ഇറങ്ങിയശേഷം ടോമിയെ പുറത്തെടുത്ത് കിണറില്‍ നിന്ന് കയറുന്നതിനിടെ സുജിത്കുമാ ര്‍ താഴേക്ക് വീഴുകയുമായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കി.യശോദയാണ് ടോമിയുടെ ഭാ ര്യ. മൃതദേഹം ഇന്‍ക്വി സ്റ്റിനുശേ ഷം ആറുമണിയോടെ തടിക്കടവ് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

No comments:

Post a Comment