Latest News

മാലിന്യ പ്ലാന്റ് പ്രശ്‌നം: എം.കെ. രാഘവന്‍ എം.പി. നാവല്‍ അധികൃതരുമായി ചര്‍ച്ച നടത്തി

പയ്യന്നൂര്‍: കുടിവെള്ളം പോലും മുടങ്ങിയ രാമന്തളി നിവാസികള്‍ നാവിക അക്കാദമി മാലിന്യപ്ലാന്റിനെതിരെ സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എം.കെ. രാഘവന്‍ എം.പി ഇന്ന് രാവിലെ നാവിക അക്കാദമി അധികൃതരുമായി ചര്‍ച്ച നടത്തി.
ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ടാണ് എം.പി. ചര്‍ച്ചയ്‌ക്കെത്തിയത് നാവിക അക്കാദമി അധികൃതരുമായി മണിക്കൂറുകളോളം എം.പി ചര്‍ച്ച നടത്തി.തുടര്‍ന്ന് ജില്ലാ കലക്ടര്‍ നിയമിക്കുന്ന ഏത് ഏജന്‍സിയുമായും സഹകരിക്കാമെന്ന് അധികൃതര്‍ എം.കെ. രാഘവന്‍ എംപിക്ക് ഉറപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം നാവിക അക്കാദമി പരിസരത്ത് സമരം നടത്തുന്നജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തകരുടെ സമരപന്തലിലെ ത്തി വിവരം ധരിപ്പിക്കുകയും സമരത്തിന് എല്ലാ പിന്തുണയും അറിയിക്കുകയും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാനുള്ള എല്ലാ ശ്രമങ്ങളും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന്അറിയിച്ചു.

No comments:

Post a Comment