Latest News

വനിതാസെല്‍ സി.ഐയെ ഫോണില്‍ വിളിച്ചാക്ഷേപിച്ച പ്രതിയെ വെറുതെ വിട്ടു

പയ്യന്നൂര്‍: വനിതാ സെല്‍ സി.ഐ യെ ഫോണില്‍ വിളിച്ചാക്ഷേപിച്ച പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മയ്യില്‍പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുല്ലക്കൊടി സ്വദേശി കെ.പി. നൗഷാദിനെയാണ് പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടത്.2010 നവംബര്‍ ഒന്നിന് ഉച്ചയ് ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൗഷാദിന്റെ ഭാര്യ കൊടുത്ത സ്ത്രീധനപീഡന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ സെ ല്‍ സി.ഐ പി.വി. നിര്‍മ്മലയെ ഗാന്ധിപാര്‍ക്കിന് സമീപത്തെ കോയിന്‍ബോക്‌സില്‍ നിന്നും പ്രതിയായ നൗഷാദ് സി.ഐയെ ഫോണില്‍ വിളിച്ച് കേസെടുത്ത വിരോധത്തില്‍ സ്ത്രീത്വത്തെ അ പമാനിക്കുംവിധത്തില്‍ ആക്ഷേപിച്ചുവെന്നായിരുന്നു കേസ്. ഈ കേസിലാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നൗഷാദിനെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകനായ ടി.വി വിനീഷ് കോടതിയില്‍ ഹാജരായി.

1 comment:

  1. മാത്തില്‍ സ്വദേശിയായ 'ക ലാകാരനായ'യുവാവാണ് പല സ്ഥ ലങ്ങളില്‍ നിന്നും പരിചയപ്പെട്ട പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയശേഷം നി രന്തരം ശല്യക്കാരനായി മാറിയത്. സ്ത്രീ വിഷയത്തില്‍ കേമനായ ഈ വിരുതന്‍ നാട്ടുകാരുടെ കൈചൂടറിഞ്ഞ് തണുക്കുമ്പോഴാണ് പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരോട് മാപ്പ് പറഞ്ഞ് തടി കേടാകാതെ ഇയാള്‍ സ്ഥലംവിടുകുയായിരുന്നു----------------

    കലാകാരന് പേരില്ലേ നാണംകെട്ട മഞ്ഞപത്രക്കാരാ ...????

    ReplyDelete