Latest News

മദ്രസ അധ്യാപകന്റെ കൊല റിമാന്റില്‍ കഴിയുന്ന പ്രതികളെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും

കാസര്‍കോട്:പഴയചൂരിയിലെ മ ദ്രസാ അധ്യാപകന്‍ കുടക് സ്വ ദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍റിമാന്റില്‍ കഴിയു ന്ന മൂന്ന് പ്രതികളെയും നാളെ തിരിച്ചറിയല്‍ പരേഡിന് വിധേ യരാക്കും.
റിയാസ് മൗലവിവധക്കേസിലെ ഒന്നാം പ്രതി കുഡ്‌ലു കേളുഗു ഡെ അയ്യപ്പനഗറിലെ എസ് അ ജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളു ഗുഡെ ഗംഗൈയിലെ അഖിലേ ഷ് (25) എന്ന അഖില്‍ എന്നി വ രെയാണ് തിരിച്ചറിയല്‍ പരേ ഡി ന് വിധേയരാക്കാന്‍ കാസര്‍ കോ ട് ജുഡീഷ്്യല്‍ ഒന്നാംക്ലാസ് മജി സ്‌ട്രേട്ട് കോടതി ഉത്ത രവിട്ടത്.
കേസന്വേഷണ സംഘത്ത ല വനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസാണ് പ്രതികളെ തിരിച്ചറിയല്‍ പരേ ഡിന് വിധേയരാക്കണ മെന്നാവ ശ്യപ്പെട്ട് കാസര്‍കോട് കോടതി യില്‍ ഹരജി നല്‍കിയത്. ഹരജി സ്വീകരിച്ച കോടതി തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കുക യായിരുന്നു.
കൊല നടന്ന സ്ഥലത്ത് പ്രതി കളെ കണ്ട പള്ളി ഖത്തീബ് അ ബ്ദുല്‍ അസീസ് വഹാബി, കൊല ക്കേസിലെ പരാതിക്കാരന്‍ എന്നി വരാണ് പ്രതികളെ തിരിച്ച റിയേണ്ടത്. ഹൊസ്ദുര്‍ഗ് ജുഡീ ഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് അല്‍ഫ മമായിയുടെ സാന്നിധ്യ ത്തില്‍ നാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലോ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലോആയിരിക്കുംതിരി ച്ച റിയല്‍ പരേഡ് നടക്കുക. ഇ ക്കാ ര്യത്തില്‍ മജിസ്‌ട്രേട്ടായിരി ക്കും തീരുമാന മെടുക്കുക.

No comments:

Post a Comment