Latest News

ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി

തളിപ്പറമ്പ്: ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയെ കാണാതായതായി പരാതി. കരിമ്പം പാറകണ്ടത്തെ പ തിനെ ട്ടുകാരിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കാഞ്ഞിരങ്ങാട്ടെ കോളേജിലേക്ക് പോയത്. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം ഇതേ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ യുവാവിനെയും കാണാതായിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും എറണാകുളത്തുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് സി.ഐ. കെ.ഇ. പ്രേമചന്ദ്രനാണ് കേസന്വേഷണ ചുമതല.

No comments:

Post a Comment