Latest News

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കാലിക്കടവിനടുത്ത കൊല്ലറൊടിയില്‍ താമസക്കാരനും ചെറുപുഴയിലെ മുന്‍ ജ്വല്ലറി ജീവനക്കാരനും ഇപ്പോള്‍ പെയിന്റിംഗ് തൊ ഴിലാളിയുമായ ദിനേശനെ(38)നെയാണ് നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയുടെ പിതാവിന്റെ സുഹൃത്തായ ഇയാള്‍ ഭാ ര്യയും മക്കളുമൊപ്പം താമസിച്ച കാലിക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചും പിന്നീട് കൊല്ലറൊടിയി ലെ വീട്ടില്‍ വെച്ചും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തളിപ്പറമ്പ് സ്വദേശിയായ ഇയാള്‍ ഏറെ നാളായി കാലിക്കടവിലാണ് താമസം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

No comments:

Post a Comment