Latest News

വ്യാജ രേഖ ചമച്ച് തട്ടിപ്പ്:രണ്ടുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വ്യാജരേഖകളു ണ്ടാ ക്കി ബാങ്ക് അധികൃതരെ കബളിപ്പിച്ച് ലോണെടുക്കാന്‍ മുതിര്‍ന്ന രണ്ടുപേരെ നഗരസഭാ അധികൃതരുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ടോത്തെ എന്‍.പി. രാജ ന്‍(56) , കുഞ്ഞിമംഗലത്തെ മാടമ്പില്ലത്ത് അ ബ്ദുള്‍റഹ്മാന്‍(49) എന്നിവരെയാണ് പയ്യന്നൂര്‍ എസ്. ഐ. കെ.പി. ഷൈനും സംഘ വും അറസ്റ്റ് ചെയ്തത്യൃ.
നഗരസഭയുടെ കീഴില്‍ 2015-16 വര്‍ഷത്തെ തൊഴില്‍ നികുതിയു ടെ കൃത്രിമരേഖയും 2016-17 വര്‍ ഷ ത്തെ ലൈസന്‍സ് ഫീസ് അട ച്ച വ്യാജ രേഖയും നിര്‍മ്മിച്ച് ദേശസാല്‍കൃത ബാങ്കില്‍ ലോ ണിന് അപേക്ഷ നല്‍കുകയായിരുന്നു.
ഇത് മനസ്സിലാക്കിയ മറ്റൊരു വ്യക്തി വിവരം നല്‍കിയതിനെ തുടര്‍ന്ന്‌നഗരസഭാ സെക്രട്ടറി ജി. ഷെറിന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൃത്രിമ രേഖ ചമച്ച കേസില്‍ ഇനി ഒരാളെക്കൂടി പോലീസിന് കണ്ടെത്തേണ്ടതുണ്ട്. ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment