Latest News

രാമന്തളി ജനതക്ക് പയ്യന്നൂരിലെ വ്യാപാരികള്‍ അഭിവാദ്യമര്‍പ്പിച്ചു

പയ്യന്നൂര്‍: രാമന്തളി ഏഴിമലനാവല്‍ അക്കാദമിയുടെ മാലിന്യപ്രശ്‌നം പരിഹരിക്കാതെ ഒരുനാട്ടിലെ ജനതയുടെ മുഴുവന്‍ കുടിവെള്ളം മുട്ടിച്ച അധികൃതരുടെ അനങ്ങാപ്പാറനയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഇരുപത്തിനാലു ദിവസമായി സമരം ചെയ്യുന്ന രാമന്തളി ജനകീയ സമിതിക്ക് പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അഭിവാദ്യം അര്‍പ്പിച്ചു. പ്രതിഷേധ പ്രകടനവും സത്യാഗ്രഹ പന്തലില്‍ നടന്ന പൊതുസമ്മേളനത്തില്‍ ചേമ്പര്‍പ്രസിഡണ്ട് കെ.യു വിജയകുമാര്‍, എം.പി. തിലകന്‍, പി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷഏധ പ്രകടനത്തിന് എം.കെ. ബഷീര്‍, എം.കെ. തയ്യില്‍, എ.വി ശ്രീധരന്‍, പി.എന്‍. ശ്രീകല, കെ.വി. നന്ദിനി, ടി. ബിജു, ഷാജി ഫോക്കസ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

No comments:

Post a Comment