Latest News

പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം രണ്ട് നാടോടി സ്ത്രീകള്‍ പിടിയില്‍

പയ്യന്നൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ കയറി ചെമ്പുപാത്രങ്ങളും മറ്റും മോഷണം നടത്തിയ ശേഷം ബസ്സില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി യുവതികളെ നാട്ടുകാരുടെ സഹായത്തോടെ വീട്ടുകാര്‍ പിടികൂടി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പഴയങ്ങാടി വെങ്ങരയിലായിരുന്നു സംഭവം.പയ്യന്നൂര്‍ വില്ലേജ് ഓഫീസ് റോഡിന് സമീപത്തെ വീടിന്റെ അടുക്കള വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് മോഷണം നടത്തിയ തമിഴ്‌നാട് കള്ളക്കുറിശ്ശിയിലെ അഞ്ജലി(32), അണ്ണി(30)എന്നിവരെയാണ് പിടികൂടിയത്.
വില്ലേജ് ഓഫീസിന് റോഡിന് സമീപത്തെ വീട്ടില്‍ നിന്നും ചെമ്പ് പാത്രങ്ങളും ഓട്ടുവിളക്കുകളും മോഷ്ടിച്ചശേഷംസ്റ്റാന്റിലെത്തി ബസ്സില്‍ കയറുകയായിരുന്നു.
മോഷണവിവരമറിഞ്ഞ വീട്ടുടമ പരിസരവാസികളില്‍ നിന്നും ഇവരെ മനസ്സിലാക്കിയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്റിലെത്തുകയും ഇരുവരും ചെമ്പല്ലിക്കുണ്ട് ബസ്സില്‍ കയറിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് വെങ്ങരയില്‍ വെച്ച് പിടികൂടുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തുകയും മോഷണം നടന്നത് പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പയ്യന്നൂര്‍ സ്റ്റേഷനിലേക്ക് വിടുകയുമായിരുന്നു.
അതേസമയം വീടുകള്‍ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തി നാട്ടുകാരുടെ കൈചൂടറിഞ്ഞ സംഘത്തെ പിന്നീട് വിട്ടയച്ചതായും സൂചനയുണ്ട്

No comments:

Post a Comment